സുനന്ദയുടെ മരണം; തരൂർ കോടതിയിൽ ഹാജരായി

ന്യൂഡൽഹി: സുനന്ദ പുഷ്​കറി​​​​െൻറ മരണവുമായി ബന്ധപ്പെട്ട്​ കോൺഗ്രസ്​ എം.പി ശശി തരൂർ കോടതിയിൽ ഹാജരായി. ഡൽഹി സെ ഷൻസ്​ കോടതിയിലാണ്​ തരൂർ ഹാജരായത്​. എന്നാൽ, കേസുമായി ബന്ധപ്പെട്ട്​ ശശി തരൂരിനെ ഇതുവരെ അറസ്​റ്റ്​ ചെയ്​തിട്ടില്ല. കഴിഞ്ഞ വർഷം മുതൽ തരൂർ ജാമ്യത്തിലാണ്​.

തരൂരിനെതിരെ സെക്ഷൻ 498-എ, ​െഎ.പി.സി സെക്ഷൻ 306 തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ്​ കേസെടുത്തിരിക്കുന്നത്​. കഴിഞ്ഞ വർഷമാണ് കേസിൽ ഡൽഹി പൊലീസ്​ കുറ്റപത്രം സമർപ്പിച്ചത്​. കേസിൽ ഇടപ്പെടാൻ അനുവദിക്കണമെന്ന ബി.ജെ.പി നേതാവ്​ സുബ്രമണ്യൻ സ്വാമിയുടെ നിർദേശം തള്ളിയാണ്​ ഡൽഹി പട്യാല ഹൗസ്​ കോടതി തരൂരിനെതിരായ കേസ്​ സെഷൻസ്​ കോടതിയിലേക്ക്​ മാറ്റിയത്​. സെഷൻസ്​ കോടതിയാണ്​ തരൂരിനോട്​ നേരിട്ട്​ ഹാജരാവാൻ ആവശ്യപ്പെട്ടത്​.

ആഡംബര ഹോട്ടലിൽ 2014 മെയ്​ 17നാണ്​ സുനന്ദ പുഷ്​കറിനെ മരിച്ച നിലയിൽ കണ്ടെത്തിയത്​. സുനന്ദ പുഷ്​കറി​​​​െൻറ മരണത്തിൽ ശശി തരൂരിന്​ ബന്ധമുണ്ടെന്നാണ്​ ആരോപണം.

Tags:    
News Summary - Sunanda Pushkar case-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.