ന്യൂഡൽഹി: സുനന്ദ പുഷ്കറിൻെറ മരണവുമായി ബന്ധപ്പെട്ട കേസിൽ ശശി തരൂർ എം.പിയെ േപ്രാസിക്യൂട്ട് ചെയ്യണമെന്ന ആവശ ്യവുമായി ഡൽഹി പൊലീസ്. ആത്മഹത്യാ പ്രേരണാ കുറ്റമോ കൊലക്കുറ്റമോ ചുമത്തണമെന്ന ആവശ്യമാണ് പൊലീസ് ഡൽഹി കോട തിയിൽ ഉന്നയിച്ചത്. െസക്ഷൻ 498 എ, 306 എന്നീ വകുപ്പുകളനുസരിച്ച് ഡൽഹി പൊലീസ് തരൂരിനെതിരെ കേസെടുത്തിരുന്നു. കേസ ിൽ തരൂർ നിലവിൽ ജാമ്യത്തിലാണ്.
തരൂരിനുമേൽ ഐ.പിസിയിലെ 498 എ (ഭർത്താവോ അയാളുടെ ബന്ധുക്കളോ സ്ത്രീയോട് ക്രൂരത കാണിക്കൽ), 306 (ആത്മഹത്യാ പ്രേരണ) അല്ലെങ്കിൽ അതിന് പകരമായി 302 (കൊലക്കുറ്റം) എന്നീ വകുപ്പുകൾ പ്രകാരമുള്ള കുറ്റം ചുമത്തണമെന്ന് അന്വേഷണ ഏജൻസി പ്രേത്യക ജഡ്ജി അജയ് കുമാർ കുഹാറിനോട് അപേക്ഷിച്ചു. ‘കാറ്റി’ എന്നു പേരായ പെൺകുട്ടിയുടെയും ചില ബ്ലാക്ബറി സന്ദേശങ്ങളുടെയും പേരിൽ തരൂരും ഭാര്യയും തമ്മിൽ വഴക്കുണ്ടായിട്ടുണ്ടെന്ന് ദമ്പതികളുെട വീട്ടിൽ ജോലിക്ക് നിൽക്കുന്നയാളുടെ മൊഴിയിൽ പറയുന്നുവെന്ന് േപ്രാസിക്യൂട്ടർ പറഞ്ഞു. കേസിലെ സാക്ഷികളിലൊരാളാണ് ഇൗ വീട്ടു ജോലിക്കാരൻ.
തരൂരുമായുള്ള അസ്വാരസ്യങ്ങളിൽ സുനന്ദ പുഷ്കർ ദുഃഖത്തിലായിരുന്നുവെന്ന് പൊലീസ് കോടതിയിൽ പറഞ്ഞു. തരൂരും സുനന്ദയുമായി അടിപിടി ഉണ്ടായിരുന്നുവെന്നും മരിക്കുന്നതിന് കുറച്ച് ദിവസം മുമ്പ് സുനന്ദയുടെ ശരീരത്തിൽ വിവിധ മുറിപ്പാടുകൾ ഉണ്ടായിരുന്നുവെന്നും പൊലീസ് കോടതിയിൽ അറിയിച്ചു. തരൂരിൻെറ പീഡനമാണ് സുനന്ദയുടെ മരണത്തിലേക്ക് നയിച്ചതെന്ന് ഡൽഹി പൊലീസ് വാദിച്ചു.
ഒക്ടോബർ 17ന് കേസ് വീണ്ടും വാദം കേൾക്കും. തുടർ നടപടിക്കായി കേസ് നേരത്തെ സെഷൻസ് കോടതിയിലേക്ക് മാറ്റിയതായിരുന്നു. 51കാരി സുനന്ദ പുഷ്കറിനെ 2014 ജനുവരി 17ന് രാത്രിയാണ് ഡൽഹി ചാണക്യപുരിയിലുള്ള ആഢംഭര ഹോട്ടലായ ‘ലീല’യിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.