ന്യൂഡൽഹി: രാജ്യത്തെ ജയിലുകളിലെ പ്രശ്നങ്ങൾ മനസ്സിലാക്കാൻ റിട്ട. ജഡ്ജിയുടെ നേതൃത്വത്തിൽ സമിതി രൂപവത്കരിക്കുമെന്ന് സുപ്രീംകോടതി. തടവുകാരുടെ ആധിക്യം ഉൾപ്പെടെയുള്ള വിഷയങ്ങൾ പഠിച്ച് ജയിൽ പരിഷ്കരണത്തിന് സമിതി റിപ്പോർട്ട് സമർപ്പിക്കും. വനിത തടവുകാരുടെ ജീവിതസാഹചര്യങ്ങൾ അറിയാൻ സമിതിയിൽ രണ്ടോ മൂന്നോ സർക്കാർ ഉദ്യോഗസ്ഥരുമുണ്ടാകും. സുപ്രീംകോടതി നിർദേശത്തിെൻറ അടിസ്ഥാനത്തിൽ സർക്കാർ ഫണ്ട് വേണ്ട രീതിയിൽ വിനിയോഗിക്കാത്തതിൽ ജസ്റ്റിസുമാരായ എം.ബി. ലോകുർ, എസ്. അബ്ദുൽ നസീർ, ദീപക് ഗുപ്ത എന്നിവരടങ്ങിയ ബെഞ്ച് അതൃപ്തി രേഖപ്പെടുത്തി.
സമിതി രൂപവത്കരിക്കുന്നതിനെ അറ്റോണി ജനറൽ കെ.കെ. വേണുഗോപാൽ അനുകൂലിച്ചു. 130 കോടി ജനങ്ങളുള്ള രാജ്യം പല പ്രശ്നങ്ങളും നേരിടുന്നുണ്ടെന്നും ഇതിൽ ചിലത് പരിഹരിക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, എല്ലാ പ്രശ്നങ്ങൾക്കും കോടതി സർക്കാറിനെ കുറ്റപ്പെടുത്തിയിട്ടില്ലെന്ന് ജസ്റ്റിസ് ലോകുർ വ്യക്തമാക്കി. വിഷയം ഇൗമാസം 17ന് വീണ്ടും പരിഗണിക്കും.
തടവുകാർക്ക് നിയമപരമായ അവകാശങ്ങൾ ലഭിക്കുന്നുണ്ടോ എന്നറിയാൻ മിക്ക സംസ്ഥാനങ്ങളിലും ജയിലുകളിൽ പരിശോധന നടക്കുന്നില്ലെന്ന് സുപ്രീംകോടതി ഇൗമാസം അഞ്ചിന് കുറ്റപ്പെടുത്തിയിരുന്നു. രാജ്യത്തെ 1382 ജയിലുകളിലെ തടവുകാരുടെ ദുരിതപൂർണമായ ജീവിതത്തെക്കുറിച്ചുള്ള ഹരജി പരിഗണിക്കുേമ്പാഴായിരുന്നു സുപ്രീംകോടതി അതൃപ്തി രേഖപ്പെടുത്തിയത്. തടവുകാർക്കും മനുഷ്യാവകാശമുണ്ടെന്നും അവരെ മൃഗങ്ങളെപ്പോലെ പാർപ്പിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.