ന്യൂ​​ഡ​​ൽ​​ഹി: 2002ലെ ​ഗു​​ജ​​റാ​​ത്ത് വം​​ശ​​ഹ​​ത്യ​​യി​​ൽ ബി​​ൽ​​കീ​​സ് ബാ​​നു​​വി​​നെ കൂ​​ട്ട​​ബ​​ലാ​​ത്സം​​ഗ​​ത്തി​​ന് ഇ​​ര​​യാ​​ക്കു​​ക​​യും കു​​ടും​​ബാം​​ഗ​​ങ്ങ​​ളെ കൊ​​ല​​പ്പെ​​ടു​​ത്തു​​ക​​യും ചെ​​യ്ത​ 11 കു​റ്റ​വാ​ളി​ക​ളെ ശി​ക്ഷ കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​ക്കും മു​മ്പ് ജ​​യി​​ൽ​ മോ​​ചി​​ത​​രാ​​ക്കി​​യ​​തി​​നെ​തി​രെ സ​മ​ർ​പ്പി​ച്ച ഹ​​ര​​ജി​ക​ൾ പ​രി​ഗ​ണി​ക്കാ​ൻ പു​തി​യ ബെ​ഞ്ച് ഉ​ണ്ടാ​ക്കു​മെ​ന്ന് സു​പ്രീം​കോ​ട​തി ചീ​ഫ് ജ​സ്റ്റി​സ് ഡി.​വൈ. ച​ന്ദ്ര​ചൂ​ഡ് ആ​വ​ർ​ത്തി​ച്ചു. ബി​ൽ​കീ​സി​ന്റെ കേ​സി​ൽ പു​തി​യ ബെ​ഞ്ചു​ണ്ടാ​ക്കു​മെ​ന്ന് ക​ഴി​ഞ്ഞ മാ​സം ചീ​ഫ് ജ​സ്റ്റി​സ് പ​റ​ഞ്ഞി​രു​ന്നു​വെ​ങ്കി​ലും അ​ത് ന​ട​പ്പാ​കാ​തി​രു​ന്ന​ത് അ​വ​രു​ടെ അ​ഭി​ഭാ​ഷ​ക ശോ​ഭ ഗു​പ്ത ബു​ധ​നാ​ഴ്ച സു​പ്രീം​കോ​ട​തി​യു​ടെ ശ്ര​ദ്ധ​യി​​ൽ​പ്പെ​ടു​ത്തി​യ​പ്പോ​ഴാ​ണ് ചീ​ഫ് ജ​സ്റ്റി​സ് ഇ​ക്കാ​ര്യം ആ​വ​ർ​ത്തി​ച്ച​ത്. 2004 മു​ത​ൽ 2006 വ​രെ ഗു​ജ​റാ​ത്ത് സ​ർ​ക്കാ​റി​ന്റെ നി​യ​മ സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന ജ​​സ്റ്റി​​സ് ബേ​​ല എം.​​ ​​ത്രി​​വേ​​ദി, ജ​സ്റ്റി​സ് അ​ജ​യ് ര​സ്തോ​ഗി അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചി​ൽ​നി​ന്ന് പി​​ന്മാ​​റി​യ​തി​നെ തു​ട​ർ​ന്നാ​ണ് പു​തി​യ ബെ​ഞ്ച് ആ​വ​ശ്യ​മാ​യി വ​ന്ന​ത്.

ബി​ൽ​കീ​സ് ബാ​നു കേ​സ് നാ​ലു ത​വ​ണ ചീ​ഫ് ജ​സ്റ്റി​സി​ന് മു​ന്നി​ൽ പ​രാ​മ​ർ​ശി​ച്ച​താ​െ​ണ​ന്ന് അ​ഡ്വ. ശോ​ഭ ഗു​പ്‍ത ബോ​ധി​പ്പി​ച്ചു. എ​ന്നി​ട്ടും പ്രാ​ഥ​മി​ക​മാ​യി കേ​സ് കേ​ൾ​ക്കാ​നോ ക​ക്ഷി​ക​ൾ​ക്ക് നോ​ട്ടീ​സ് അ​യ​ക്കാ​നോ കോ​ട​തി ത​യാ​റാ​യി​ട്ടി​ല്ലെ​ന്നും ശോ​ഭ ചൂ​ണ്ടി​ക്കാ​ട്ടി. 2022 ന​വം​ബ​ർ 30നാ​ണ് ബി​ൽ​കീ​സി​ന്റെ ഹ​ര​ജി ആ​ദ്യം പ​രാ​മ​ർ​ശി​ച്ച​ത്. പി​ന്നീ​ട് 2022 ഡി​സം​ബ​ർ 14നും 2023 ​ജ​നു​വ​രി 20നും ​ഏ​റ്റ​വു​മൊ​ടു​വി​ൽ ഫെ​ബ്രു​വ​രി ഏ​ഴി​നും കേ​സ് പ​രാ​മ​ർ​ശി​ച്ചു. ഏ​റ്റ​വു​മൊ​ടു​വി​ൽ കേ​സ് ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി 41 ദി​വ​സം ക​ഴി​ഞ്ഞി​ട്ടും ബി​ൽ​കീ​സി​ന്റെ ഹ​ര​ജി കേ​ൾ​ക്കാ​നു​ള്ള കേ​സു​ക​ളു​ടെ പ​ട്ടി​ക​യി​ൽ​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ന്നും ശോ​ഭ വ്യ​ക്ത​മാ​ക്കി.

സു​​പ്രീം​​കോ​​ട​​തി നി​​ർ​​ദേ​​ശ​​ങ്ങ​​ൾ പാ​​ടെ അ​​വ​​ഗ​​ണി​​ച്ച് നി​​യ​​മ​​ത്തെ യാ​​​ന്ത്രി​​ക​​മാ​​യി ക​​ണ്ടാ​​ണ് ഗു​​ജ​​റാ​​ത്ത് സ​​ർ​​ക്കാ​​ർ 2002 ക​​ലാ​​പ​​ത്തി​​ൽ ത​​ന്നെ ബ​​ലാ​​ത്സം​​ഗ​​ത്തി​​നി​​ര​​യാ​​ക്കു​​ക​​യും കു​​ടും​​ബ​​ത്തി​​ലെ ഏ​​ഴു​​പേ​​രെ കൊ​​ല​​പ്പെ​​ടു​​ത്തു​​ക​​യും ചെ​​യ്ത​​വ​​രെ മോ​​ചി​​പ്പി​​ച്ച​​തെ​​ന്ന് ബി​​ൽ​​കീ​​സി​ന്റെ ഹ​ര​ജി​യി​ലു​ണ്ട്. കൂ​​ട്ട​​ബ​​ലാ​​ത്സം​​ഗ​​ത്തി​​നി​​ര​​യാ​​കു​​ന്ന സ​​മ​​യ​​ത്ത് അ​​ഞ്ചു​​മാ​​സം ഗ​​ർ​​ഭി​​ണി​​യാ​​യി​​രു​​ന്നു ബി​​ൽ​​കീ​​സ്.

11 പ്ര​തി​ക​ളു​ടെ മോ​​ച​​ന​​ത്തി​​നെ​​തി​​രെ ഇ​​ര​യാ​യ ബി​ൽ​കീ​സ് ബാ​നു നേ​രി​ട്ട് സു​പ്രീം​​കോ​​ട​​തി​​യെ സ​​മീ​​പി​​ച്ച​​തി​​നാ​​ൽ അ​​വ​​രു​​ടേ​​ത് മു​ഖ്യ ഹ​​ര​​ജി​​യാ​​യി പ​​രി​​ഗ​​ണി​​ക്കു​​മെ​​ന്നും മ​​റ്റ്​ ഹ​​ര​​ജി​​ക​​ൾ ഇ​​തോ​​ടൊ​​പ്പം ചേ​​ർ​ക്കു​​മെ​​ന്നും ജ​സ്റ്റി​സ് ര​​സ്തോ​​ഗി നേ​ര​ത്തേ പ​റ​ഞ്ഞി​രു​ന്നു. ല​​ഖ്നോ സ​​ർ​​വ​​ക​​ലാ​​ശാ​​ല മു​​ൻ വൈ​​സ് ചാ​​ൻ​​സ​​ല​​ർ രൂ​​പ് രേ​​ഖ വ​​ർ​​മ, മാ​​ധ്യ​​മ​ പ്ര​​വ​​ർ​​ത്ത​​ക രേ​​വ​​തി ലോ​​ൽ, സി.​​പി.​​എം നേ​​താ​​വ് സു​​ഭാ​​ഷി​​ണി അ​​ലി, തൃ​​ണ​​മൂ​​ൽ കോ​ൺ​ഗ്ര​സ് എം.​​പി മ​​ഹു​​വ മൊ​​യ്ത്ര തു​​ട​​ങ്ങി​​യ​​വ​​രാ​ണ് മ​റ്റു ഹ​ര​ജി​ക്കാ​ർ.

അ​തേ​സ​മ​യം, 11 പ്ര​തി​ക​ളു​ടെ മോ​ച​ന​ത്തി​ന് ആ​​ധാ​​ര​​മാ​ക്കി​​യ സു​​പ്രീം​​കോ​​ട​​തി വി​​ധി പു​​നഃ​​പ​​രി​​ശോ​​ധി​​ക്കാ​നു​ള്ള ബി​​ൽ​​കീ​​സ് ബാ​​നു​​വി​​ന്റെ ഹ​ര​ജി ക​ഴി​ഞ്ഞ ഡി​​സം​​ബ​​ർ 13ന് ​സു​പ്രീം​കോ​ട​തി ത​​ള്ളി​യി​രു​ന്നു.

മ​​ഹാ​​രാ​​ഷ്​​​​ട്ര​​യി​​ൽ ന​​ട​​ന്ന വി​​ചാ​​ര​​ണ​​യി​​ൽ ശി​​ക്ഷി​​ക്ക​​പ്പെ​​ട്ട പ്ര​​തി​​ക​​ളു​​ടെ മോ​​ച​​ന​​കാ​​ര്യം ക്രി​​മി​​ന​​ൽ ന​​ട​​പ​​ടി ക്ര​​മം 432(7)(ബി) ​​പ്ര​​കാ​​രം തീ​​രു​​മാ​​നി​​ക്കാ​​നു​​ള്ള അ​​ധി​​കാ​​രം മ​​ഹാ​​രാ​​ഷ്​​​ട്ര സ​​ർ​​ക്കാ​​റി​​നാ​​യി​​ട്ടും ഗു​​ജ​​റാ​​ത്ത് സ​​ർ​​ക്കാ​​റി​​ന് മോ​​ച​​ന കാ​​ര്യം വി​​ട്ടു​​കൊ​​ടു​​ക്കു​​ക​​യാ​​ണ് ജ​​സ്റ്റി​​സു​​മാ​​രാ​​യ അ​​ജ​​യ് ര​​സ്തോ​​ഗി​​യും വി​​ക്രം​​നാ​​ഥും അ​​ട​​ങ്ങു​​ന്ന ബെ​​ഞ്ച് മു​മ്പ് ചെ​​യ്ത​​ത്. അ​​തി​​നാ​​ൽ, വി​​ധി പു​​നഃ​​പ​​രി​​ശോ​​ധി​​ക്ക​​ണ​​മെ​​ന്നാ​​യി​​രു​​ന്നു ബി​​ൽ​​കീ​​സി​​ന്റെ ആ​​വ​​ശ്യം.

Tags:    
News Summary - Supreme Court agrees to constitute a bench to hear pleas challenging the pre-mature release of 11 convicts who had gang-raped Bilkis Bano

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.