ന്യൂഡൽഹി: ബാലറ്റ് പേപ്പറിനു പകരം ഇലക്ട്രോണിക് വോട്ടുയന്ത്രം ഉപയോഗിക്കുന്നതിന് അനുവദിച്ച ജനപ്രാതിനിധ്യ നിയമ വ്യവസ്ഥയുടെ ഭരണഘടനാ സാധുത ചോദ്യം ചെയ്യുന്ന പൊതുതാൽപര്യ ഹരജി ഫയലിൽ സ്വീകരിക്കുന്നതു സംബന്ധിച്ച് പ്രാഥമിക വാദം കേൾക്കാൻ സുപ്രീംകോടതി തീരുമാനിച്ചു. പൊതുവിഷയങ്ങളുമായി കോടതിയെ സമീപിക്കാറുള്ള അഭിഭാഷകൻ എം.എൽ. ശർമയാണ് ഹരജി നൽകിയത്.
ജനപ്രാതിനിധ്യ നിയമത്തിലെ 61-എ വകുപ്പു പ്രകാരമാണ് ബാലറ്റ് പേപ്പറിനു പകരം വോട്ടുയന്ത്രം ഉപയോഗിച്ചു തുടങ്ങിയത്. അഞ്ചു സംസ്ഥാനങ്ങളിൽ അടുത്ത മാസം 10 മുതൽ വോട്ടെടുപ്പു നടക്കാനിരിക്കേ, അടിയന്തരമായി ഹരജി പരിഗണിച്ച് വോട്ടു യന്ത്രത്തിനു പകരം ബാലറ്റ് പേപ്പർ ഉപയോഗിക്കാൻ നിർദേശിക്കണമെന്ന് ശർമ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.