നിർഭയ: രാഷ്​ട്രപതി ദയാഹരജി നിരസിച്ചതിനെതിരായ വിനയ്​ ശർമ്മയുടെ ഹരജി തള്ളി

ന്യൂഡൽഹി: രാഷ്​ട്രപതി ദയാഹരജി നിരസിച്ചതിനെതിരെ നിർഭയ കേസ്​ പ്രതി വിനയ്​ ശർമ്മ നൽകിയ ഹരജി സുപ്രീംകോടതി തള്ള ി. ജസ്​റ്റിസ്​ ആർ ഭാനുമതി അധ്യക്ഷയായ ബെഞ്ചാണ്​ ഹരജി തള്ളിയത്​. കഴിഞ്ഞ ദിവസം ഹരജി വിധിപറയാൻ മാറ്റിയിരുന്നു.

ഫെബ്രുവരി ഒന്നിനാണ്​ രാഷ്​ട്രപതി രാംനാഥ്​ കോവിന്ദ്​ വിനയ്​ ശർമ്മയുടെ ദയാഹരജി തള്ളിയത്​. നിയമപ്രകാരമുള്ള നടപടികൾ പാലിച്ചല്ല ​രാഷ്​ട്രപതി ദയാഹരജി തള്ളിയതെന്ന വാദമാണ്​ കോടതിയിൽ വിനയ്​ ശർമ്മയുടെ അഭിഭാഷകൻ ഉയർത്തിയത്​. വിനയ്​ ശർമ്മയുടെ മെഡിക്കൽ റിപ്പോർട്ട്​, സാമൂഹിക അന്വേഷണ റിപ്പോർട്ട്​ തുടങ്ങിയവയൊന്നും രാഷ്​പ്രതിയുടെ മുമ്പിലെത്തിയില്ലെന്നാണ്​ വാദം. എന്നാൽ, സുപ്രീംകോടതി ഇത്​ അംഗീകരിച്ചില്ല.

ദ​യാ​ഹ​ര​ജി ത​ള്ളി​യ​തി​നെ​തി​രെ കേസിലെ മറ്റൊരു പ്രതിയായ മു​കേ​ഷ്​ കു​മാ​ർ സി​ങ്​ ന​ൽ​കി​യ ഹ​ര​ജി സു​പ്രീം​കോ​ട​തി ത​ള്ളി​യി​രു​ന്നു. കേ​സി​ൽ മ​റ്റൊ​രു ഉ​ത്ത​ര​വു​ണ്ടാ​കു​ന്ന​തു​വ​രെ മു​കേ​ഷ്​ കു​മാ​ർ സി​ങ്, പ​വ​ൻ ഗു​പ്​​ത, വി​ന​യ്​ കു​മാ​ർ ശ​ർ​മ, അ​ക്ഷ​യ്​​​ കു​മാ​ർ എ​ന്നി​വ​രു​ടെ വ​ധ​ശി​ക്ഷ വി​ചാ​ര​ണ കോ​ട​തി സ്​​റ്റേ ചെ​യ്​​തി​ട്ടു​ണ്ട്.

അ​തേ​സ​മ​യം, മ​റ്റൊ​രു പ്ര​തി പ​വ​ൻ ഗു​പ്​​ത​ക്ക്​ പി​ഴ​വു തി​രു​ത്ത​ൽ ഹ​ര​ജി സ​മ​ർ​പ്പി​ക്കാ​ൻ വി​ചാ​ര​ണ കോ​ട​തി അ​ഭി​ഭാ​ഷ​ക​നെ നി​യോ​ഗി​ച്ചു. നി​യ​മ​സ​ഹാ​യ അ​തോ​റി​റ്റി നി​ർ​ദേ​ശി​ച്ച അ​ഭി​ഭാ​ഷ​ക​നെ​ ഇ​ദ്ദേ​ഹം നി​ര​സി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ്​ കോ​ട​തി ഇ​ട​പെ​ട്ട​ത്. പു​തി​യ മ​ര​ണ​വാ​റ​ൻ​റ്​ പു​റ​പ്പെ​ടു​വി​ക്ക​ണ​മെ​ന്ന ഹ​ര​ജി​ക​ളി​ൽ വാ​ദം കേ​ൾ​ക്കു​ന്ന​ത്​ അ​ഡീ​ഷ​ന​ൽ സെ​ഷ​ൻ​സ്​ ജ​ഡ്​​ജി ധ​ർ​മേ​ന്ദ​ർ റാ​ണ തി​ങ്ക​ളാ​ഴ്​​ച​ത്തേ​ക്ക്​ മാ​റ്റി​വെ​ച്ചിട്ടുണ്ട്​.

Tags:    
News Summary - Supreme Court dismisses convict Vinay Sharma Plea-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.