ന്യൂഡൽഹി: കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ വോട്ടുയന്ത്രങ്ങൾ വാങ്ങിയതിലെ അപാകതകൾക്കെതിരെ സമർപ്പിച്ച പൊതുതാൽപര്യ ഹരജി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് തള്ളി. എത്ര തുകയാണ് വോട്ടുയന്ത്രങ്ങൾക്ക് ചെലവഴിക്കുന്നതെന്ന് കമീഷനോട് ചോദിക്കാൻ കോടതിക്കാവില്ലെന്ന് ബെഞ്ച് വ്യക്തമാക്കി.
തെരഞ്ഞെടുപ്പിനുള്ള ചെലവ് ഭാരിച്ചതാണെന്നും ജനാധിപത്യത്തിന് കൊടുക്കുന്ന വിലയാണതെന്നും സുപ്രീംകോടതി ഓർമിപ്പിച്ചു. കണക്കിൽ കാണിച്ച വോട്ടുയന്ത്രങ്ങൾ യഥാർഥത്തിൽ തെരഞ്ഞെടുപ്പ് കമീഷൻ വാങ്ങിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയപ്പോൾ കമീഷൻ വോട്ടുയന്ത്രം വാങ്ങുന്നത് സുപ്രീംകോടതിക്ക് ഇടപെടാവുന്ന ഭരണഘടന അനുഛേദനം 32ന്റെ പരിധിയിൽപ്പെടില്ലെന്ന് പറഞ്ഞാണ് കോടതി ഹരജി തള്ളിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.