ന്യൂഡൽഹി: ഇന്ത്യയുടെ പേര് ഭാരതം എന്നാക്കാൻ കേന്ദ്രസർക്കാറിന് നിർദേശം നൽകണമെന്നാവശ്യപ്പെട്ട് ഡൽഹി സ്വദേശി നൽകിയ ഹരജി സുപ്രീം േകാടതി തള്ളി. ഹരജിയുടെ പകർപ്പ് ബന്ധപ്പെട്ട മന്ത്രാലയങ്ങൾക്ക് അയച്ചു കൊടുക്കാൻ ഹരജിക്കാരനോട് കോടതി നിർദേശിക്കുകയും ചെയ്തു. ഡൽഹി നിവാസിയായ നമ എന്നയാളാണ് ഹരജി നൽകിയത്.
ഭരണഘടന ഭേദഗതി ചെയ്തുകൊണ്ട് രാജ്യത്തിെൻറ പേര് 'ഇന്ത്യ' എന്നത് മാറ്റി 'ഭാരത്' എന്നാക്കാൻ അനുയോജ്യമായ സമയം ഇതാണെന്ന് ഹർജിക്കാരൻ ചൂണ്ടിക്കാട്ടിയിരുന്നു. കൊേളാണിയൽ ഭരണത്തിെൻറ കെട്ട് മാറാത്തത് കൊണ്ടാണ് ഇന്ത്യ എന്ന പേര് നില നിർത്തുന്നതെന്നും ഹരജിയിൽ പറഞ്ഞിരുന്നു.
രാജ്യത്തെ പല നഗരങ്ങളും പൗരാണിക നാമങ്ങളിലേക്ക് തിരിച്ചു പോയ സാഹചര്യത്തിൽ രാജ്യത്തിെൻറ പേരും മാറ്റണം എന്നായിരുന്നു ആവശ്യം. 'ഭാരത്' നു പകരം കൊളോണിയൽ ശക്തികൾ ഇട്ട 'ഇന്ത്യ' ആയി ഇനിയും നിലനിർത്തുന്നതിൽ അർത്ഥമില്ല. ഭരണഘടനയുടെ ഒന്നാം അനുച്ഛേദം ഭേദഗതി ചെയ്തുകൊണ്ട് ഈ മാറ്റം സാധിച്ചെടുക്കാം എന്നാണ് അദ്ദേഹം വാദിച്ചത്.
2014 -ൽ അന്ന് ലോക്‌സഭംഗമായിരുന്ന യോഗി ആദിത്യനാഥും രാജ്യത്തിന്റെ പേര് 'ഭാരതം' എന്നാക്കണം എന്ന ആവശ്യമുന്നയിച്ചു കൊണ്ട് ഒരു സ്വകാര്യ ഉപക്ഷേപം സഭയിൽ കൊണ്ടുവന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.