ന്യൂഡല്‍ഹി: മദ്യഷാപ്പുകളിൽ സാമൂഹിക അകലം പാലിക്കണമെന്ന നിർദേശം പാലിക്കപ്പെടുന്നില്ലെന്നും മദ്യശാലകൾ അടക്കണമെന്നും ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹരജിയുമായെത്തിയ അഭിഭാഷകകന് ഒരുലക്ഷം രൂപ പിഴ വിധിച്ച് സുപ്രീംകോടതി. ഹരജിതള്ളിയ കോടതി പ്രശസ്തിക്കുവേണ്ടി ഇത്തരം ഹരജി സമർപ്പിക്കുന്നവരിൽ പിഴ ഈടാക്കണമെന്ന് സുപ്രീംകോടതി. പ്രശാന്ത് കുമാര്‍ എന്ന അഭിഭാഷകനാണ് സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.
ഒരേ ആവശ്യമുന്നയിച്ച് നിരവധി ഹരജികൾ സമർപ്പിക്കുന്നുണ്ട്. പൗരാവകാശങ്ങൾ ലംഘിക്കപ്പെട്ടാൽ ആർട്ടിക്ക്ൾ 32 പ്രകാരം ആർക്കും സുപ്രീംകോടതി സമീപിക്കാവുന്നതാണ്. എന്നാലിത് ആർട്ടിക്ക്ൾ 32ന്‍റെ അധികാര പരിധിയിൽ വരുന്നതല്ല എന്നും നാഗേശ്വര റാവു അഭിപ്രായപ്പെട്ടു.
വീഡിയോ കോണ്‍ഫറന്‍സിലൂടെയാണഅ വാദം നടന്നത്. രാജ്യത്ത് രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്ത നിരവധി കേസുകളുണ്ടെന്ന് മറക്കരുതെന്ന് പ്രശാന്ത് കുമാർ ഓര്‍മിപ്പിച്ചു. എന്നാല്‍ അതും മദ്യവില്പനയുമായി എന്താണ് ബന്ധമെന്നായിരുന്നു കോടതിയുടെ മറുചോദ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.