അലോക്​ വർമക്കെതിരായ പരാതി; വിജിലൻസ്​ റിപ്പോർട്ട്​ സമർപ്പിച്ചു

ന്യൂ​ഡ​ല്‍ഹി: പുറത്താക്കപ്പെട്ട സി.​ബി.​ഐ ഡ​യ​റ​ക്ട​ര്‍ അ​ലോ​ക് വ​ര്‍മ​ക്കെ​തി​രാ​യ പ​രാ​തിയിൻമേലുള്ള അന് വേഷണ റിപ്പോർട്ട്​ കേന്ദ്ര വിജിലൻസ്​ കമീഷണർ മുദ്രവെച്ച കവറിൽ സുപ്രീംകോടതിയിൽ സമർപ്പിച്ചു. റിപ്പോർട്ട്​ സമർപ്പിക്കാൻ ഒരു ദിവസം വൈകിയതിന്​ സി.വി.സി ഖേദം പ്രകടിപ്പിച്ചു.

റിപ്പോർട്ട്​ വൈകിയതിനെ ചീഫ്​ ജസ്​റ്റിസ്​ രഞ്​ജൻ ഗൊഗോയി അധ്യക്ഷനായ ബെഞ്ച്​ വിമർശിച്ചു. ഞായറാഴ്​ചയായിട്ടും രാവി​െല മുതൽ തന്നെ സുപ്രീംകോടതി രജിസ്​ട്രി തുറന്നിരുന്നു. എന്നാൽ നിങ്ങൾ ഹാജരായില്ലെന്നു മാത്രമല്ല, വിവരം അറിയിക്കുകപോലും ചെയ്​തില്ലെന്നും ചീഫ്​ ജസ്​റ്റിസ്​ വിമർശിച്ചു. കേസ്​ വെള്ളിയാഴ്​ച പരിഗണിക്കും.

ശനിയാഴ്​ച തന്നെ അന്വേഷണ റിപ്പോർട്ട്​ തയാറായിരുന്നുവെന്ന്​ വിജലൻസ്​ കമീഷൻ അറിയിച്ചു. എന്നാൽ ഞായറാഴ്​ച റിപ്പോർട്ട്​ സമർപ്പിക്കാൻ വൈകിയാണ്​ എത്തിയത്​. രാത്രി 11.30ന്​ രജിസ്​ട്രി അടച്ചിതിനാൽ തങ്ങൾക്ക്​ റിപ്പോർട്ട്​ സമർപ്പിക്കാനായില്ലെന്നും കമീഷൻ കോടതിയെ അറിയിച്ചു. വൈകിയതിൽ കമീഷൻ ഖേദപ്രകടനം നടത്തുകയും ചെയ്​തു.

സി.ബി.​െഎയുടെ ഇടക്കാല ഡയറക്​ടർ എം. നാഗേശ്വര റാവുവിന്​ എടുക്കാവുന്ന തീരുമാനങ്ങളെ കുറിച്ചുള്ള മറ്റാരു റിപ്പോർട്ടും കമീഷൻ സമർപ്പിച്ചിട്ടുണ്ട്​. വി​ര​മി​ച്ച സു​പ്രീം​കോ​ട​തി ജ​ഡ്​​ജി എ.​കെ. പ​ട്​​നാ​യ​കി​​​െൻറ മേ​ൽ​നോ​ട്ട​ത്തി​ലാണ്​ കേ​ന്ദ്ര വി​ജി​ല​ന്‍സ് ക​മീ​ഷ​ൻ (സി.​വി.​സി) അ​ന്വേ​ഷ​ണ​ം നടത്തിയത്​.

മാം​സ​വ്യാ​പാ​രി​യു​ടെ കേ​സ്​ ഒ​തു​ക്കു​ന്ന​തി​ന്​ മൂ​ന്നു​ കോ​ടി കൈ​ക്കൂ​ലി വാ​ങ്ങി​യ കേ​സ​ട​ക്കം അ​സ്​​താ​ന​ക്കെ​തി​രെ ഉ​യ​ർ​ന്ന നി​ര​വ​ധി അ​ഴി​മ​തി ആ​രോ​പ​ണ​ങ്ങ​ൾ ഡ​യ​റ​ക്​​ട​ർ അ​ലോ​ക്​ വ​ർ​മ അ​േ​ന്വ​ഷി​ക്കു​മെ​ന്ന്​ ക​ണ്ട​പ്പോ​ഴാ​ണ്​ വ​ർ​മ​ക്കെ​തി​രെ അ​സ്​​താ​ന മോ​ദി സ​ർ​ക്കാ​റി​നെ സ​മീ​പി​ച്ച​ത്. കൈക്കൂലി വാങ്ങിയത്​ അലോക്​ വർമയാണെന്നായിരുന്നു അസ്​താനയുടെ പരാതി. റ​ഫാ​ൽ വി​മാ​ന ഇ​ട​പാ​ട്​ അ​ന്വേ​ഷ​ണ​ത്തി​നു​ള്ള ഒ​രു​ക്ക​ത്തി​ൽ​ കൂ​ടി​യാ​യി​രു​ന്നു അ​ലോ​ക്​ വ​ർ​മ. അ​സ്​​താ​ന​യു​ടെ പ​രാ​തി​ കേ​ന്ദ്ര കാ​ബി​ന​റ്റ്​ സെ​ക്ര​ട്ട​റി​ വി​ജി​ല​ൻ​സ്​ ക​മീ​ഷ​ന്​ ക​ഴി​ഞ്ഞ ആ​ഗ​സ്​​റ്റി​ൽ അ​യ​ച്ചി​രു​െ​ന്ന​ങ്കി​ലും അ​സ്​​താ​ന​ക്കെ​തി​രാ​യ കു​രു​ക്ക്​ അ​ലോ​ക്​ വ​ർ​മ മു​റു​ക്കി​യ​പ്പോ​ഴാ​ണ്​ ക​ഴി​ഞ്ഞ മാ​സം 15ന്​ ​സി.​വി.​സി കേ​സ്​ ര​ജി​സ്​​റ്റ​ർ ചെ​യ്​​ത​ത്.

കൈ​ക്കൂ​ലി​ക്കേ​സു​മാ​യി അ​ലോ​ക്​ വ​ർ​മ മു​ന്നോ​ട്ടു​പോ​യ​പ്പോ​ൾ അ​ന്വേ​ഷ​ണം​ ത​ട​യാ​ൻ അ​സ്​​താ​ന ഡ​ൽ​ഹി ​ൈഹ​കോ​ട​തി​യെ സ​മീ​പി​െ​ച്ച​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല. കേ​സു​മാ​യി മു​ന്നോ​ട്ടു​പോ​കാ​ൻ ഡ​ൽ​ഹി ഹൈ​കോ​ട​തി വ​ർ​മ​ക്ക്​ അ​നു​വാ​ദം ന​ൽ​കി. അ​തി​ന്​ പി​റ്റേ​ന്ന്​ ന​ട​ത്തി​യ പാ​തി​രാ അ​ട്ടി​മ​റി​യി​ൽ മോ​ദി സ​ർ​ക്കാ​ർ അ​ലോ​ക്​ വ​ർ​മ​യെ ഡ​യ​റ​ക്​​ട​ർ സ്​​ഥാ​ന​ത്തു​നി​ന്ന്​ നീ​ക്കി പ​ക​രം സം​ഘ്​ സ​ഹ​യാ​ത്രി​ക​നാ​യ നാ​ഗേ​ശ്വ​ര റാ​വു​വി​നെ നി​യ​മി​ച്ചു. കൈ​ക്കൂ​ലി​ക്കേ​സി​ൽ പ്ര​തി​യാ​യ അ​സ്​​താ​ന​ക്കൊ​പ്പം വ​ർ​​മ​യെ നീ​ക്കു​ന്ന​തി​ന്​ കാ​ര​ണ​മാ​യി പ​റ​ഞ്ഞ​ത്​ വി​ജി​ല​ൻ​സ്​ ക​മീ​ഷ​നി​ലു​ള്ള കേ​സാ​യി​രു​ന്നു. ത​ന്നെ നീ​ക്കി​യ​തി​നെ​തി​രെ അ​ലോ​ക്​ വ​ർ​മ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​പ്പോ​ൾ സി.​വി.​സി​യി​ൽ അ​സ്​​താ​ന ന​ൽ​കി​യ പ​രാ​തി​യാ​ണ്​ പ്ര​തി​രോ​ധ​ത്തി​നാ​യി മോ​ദി സ​ർ​ക്കാ​ർ ഉ​യ​ർ​ത്തി​ക്കാ​ണി​ച്ച​ത്.

ഇ​തേ തു​ട​ർ​ന്നാ​ണ്​ പ​രാ​തി ര​ണ്ടാ​ഴ്​​ച​ക്ക​കം ജ​സ്​​റ്റി​സ്​ എ.​കെ. പ​ട്‌​നാ​യ​കി​​​​െൻറ മേ​ൽ​നോ​ട്ട​ത്തി​ൽ അ​ന്വേ​ഷി​ച്ച്​ റി​പ്പോ​ർ​ട്ട്​ സ​മ​ർ​പ്പി​ക്കാ​ൻ സി.​വി.​സി​ക്ക്​ സു​പ്രീം​കോ​ട​തി നി​ർ​േ​ദ​​ശം ന​ൽ​കി​യ​ത്. അ​ന്വേ​ഷ​ണ ഭാ​ഗ​മാ​യി ര​ണ്ടു​ത​വ​ണ അ​ലോ​ക് വ​ര്‍മ ക​മീ​ഷ​ന്​ മ​ു​മ്പാ​കെ ഹാ​ജ​രാ​യി​രു​ന്നു.


Tags:    
News Summary - Supreme Court Handed Probe Report On Exiled CBI Chief - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.