മുംബൈ: മുൻ ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖിനെതിരെ സി.ബി.െഎ അന്വേഷണത്തിന് ബോംബെ ഹൈകോടതി ഉത്തരവിട്ടതിനെതിരെ മഹാരാഷ്ട്ര സർക്കാർ നൽകിയ ഹരജി സുപ്രീം കോടതി തള്ളി. തങ്ങളുടെ അനുമതിയില്ലാതെയാണ് സി.ബി.െഎ അന്വേഷണം പ്രഖ്യാപിച്ചതെന്നായിരുന്നു സർക്കാറിെൻറ വാദം.
ഭരണം സുതാര്യമാക്കാൻ അന്വേഷണത്തോട് സഹകരിക്കേണ്ട സർക്കാർ അന്വേഷണത്തെ എതിർക്കുക വഴി മന്ത്രിയെ സംരക്ഷിക്കാനാണ് ശ്രമിക്കുന്നതെന്ന തോന്നലാണ് ഉണ്ടാക്കുന്നതെന്ന് ജസ്റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഡ്, എം. ആർ. ഷാ എന്നിവരുടെ ബെഞ്ച് പറഞ്ഞു. ഏത് സർക്കാറാണ് സ്വന്തം മന്ത്രിക്കെതിരായ അന്വേഷണത്തിന് അനുമതി നൽകുകയെന്നും കോടതി പരിഹസിച്ചു. ബാറുടമകളിൽ നിന്ന് പ്രതിമാസം 100 കോടി രൂപ പിരിക്കാൻ അനിൽ ദേശ്മുഖ് പൊലീസ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടെന്ന മുൻ മുംബൈ പൊലീസ് കമീഷണർ പരംബീർ സിങ്ങിെൻറ പരാതിയിലാണ് സി.ബി.െഎ അന്വേഷണത്തിന് ഉത്തരവിട്ടത്.
അതേസമയം, സി.ബി.െഎ കേസിന് സമാന്തരമായ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റി (ഇ.ഡി) െൻറ കള്ളപ്പണ ക്കേസിൽ അനിൽ ദേശ്മുഖ് അഞ്ചാം തവണയും ചോദ്യം ചെയ്യലിന് ഹാജരായില്ല. ബുധനാഴ്ച ഹാജരാകാനാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ഇ.ഡി സമൻസ് നൽകിയിരുന്നു. ഇ.ഡി കേസിനെതിരായ തെൻറ ഹരജി സുപ്രീംകോടതി നിർദേശപ്രകാരം കീഴ്കോടതിയിൽ സമർപ്പിക്കുമെന്നും അതുവരെ നേരിട്ട് ഹാജരാകാനാകില്ലെന്നും ദേശ്മുഖ് അഭിഭാഷകൻ മുഖേന ഉദ്യോഗസ്ഥരെ അറിയിച്ചു. ഇതിനിെട ഒാൺലൈൻ വഴിയുള്ള േചാദ്യംചെയ്യലിന് തയാറാണെന്നും അദ്ദേഹം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.