ന്യൂഡൽഹി: വിരമിക്കുന്നതിന് ഏതാനും ദിവസം മാത്രം ശേഷിക്കെ, സുപ്രീംകോടതി ചട്ടങ്ങളിൽ ഭേദഗതി വരുത്തി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്. സുപ്രീംകോടതിയിൽ ഇനി ‘വേനൽ അവധി’ ഉണ്ടാകില്ല. പകരം ‘ഭാഗിക കോടതി പ്രവൃത്തി ദിനങ്ങൾ’ എന്നായിരിക്കും അറിയപ്പെടുക.
ഭാഗിക കോടതി പ്രവൃത്തിദിനങ്ങൾ, അവധി ദിനങ്ങൾ എന്നിവ ചീഫ് ജസ്റ്റിസ് നിശ്ചയിച്ച് ഗസറ്റിൽ പ്രസിദ്ധീകരിക്കും. ഇത് ഞായറാഴ്ചകൾ കൂടാതെ 95 ദിവസത്തിൽ കൂടാൻ പാടില്ല. നേരത്തേ 103 ആയിരുന്നു. 2025ലെ ഭാഗിക കോടതി പ്രവൃത്തിദിനം മേയ് 26 മുതൽ ജൂലൈ 14 വരെയാണ്. ‘അവധിക്കാല ജഡ്ജ്’ എന്ന സാങ്കേതിക പദം ഒഴിവാക്കി ‘ജഡ്ജ്’ എന്നാക്കിയിട്ടുമുണ്ട്.
കേസുകൾ അനിശ്ചിതമായി കെട്ടിക്കിടക്കുമ്പോൾ മേയ് മുതൽ ജൂലൈ വരെ സുപ്രീംകോടതി വേനൽക്കാല അവധിയെടുക്കുന്നതിൽ വ്യാപക വിമർശനമുയർന്നിരുന്നു. ഇക്കാലയളവിൽ അടിയന്തര പ്രാധാന്യമുള്ള കേസുകൾ പരിഗണിക്കാൻ അവധിക്കാല ജഡ്ജിമാരെ നിയോഗിക്കുകയായിരുന്നു പതിവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.