വോട്ടിങ്ങ്​ മെഷീൻ: തെരഞ്ഞെടുപ്പ്​ കമീഷന്​ സുപ്രീം കോടതി നോട്ടീസ്​

ന്യൂഡൽഹി: ഇലക്ട്രോണിക് വോട്ടിങ്ങ് െമഷീനിൽ കൃത്രിമം നടത്തിയെന്ന ആരോപണത്തിൽ അന്വേഷണം ആവശ്യെപ്പട്ട് ബഹുജൻ സമാജ് പാർട്ടി നൽകിയ ഹരജിയിൽ തെരഞ്ഞെടുപ്പ് കമ്മീഷനും കേന്ദ്ര സർക്കാറിനും സുപ്രീം കോടതി നോട്ടീസ്.

ബി.എസ്.പി നൽകിയ ഹർജിയിൽ കോൺഗ്രസും തൃണമൂൽ കോൺഗ്രസും കക്ഷി ചേർന്നിരുന്നു.  വിവിപാറ്റ് നൽകാൻ ഉത്തരവിടാമെങ്കിലും അത് എല്ലായിടത്തും സാധ്യമല്ലെന്ന് മുതിർന്ന അഭിഭാഷകൻ പി. ചിദംബരം കോടതിെയ അറിയിച്ചു.

ഇന്ത്യയിലല്ലാതെ ലോകത്തെവിടെയും ഇലക്ട്രോണിക് വോട്ടിങ്ങ് മെഷീൻ ഉപയോഗിക്കുന്നില്ലെന്ന് കോൺഗ്രസ് നേതാവും അഭിഭാഷകനുമായ കപിൽ സിബലും ജസ്റ്റിസ് ചേലമേശ്വർ അധ്യക്ഷനായ ബെഞ്ചിനെ അറിയിച്ചു.

എന്നാൽ, ഇൗയിടെ നടന്ന ഉത്തർ പ്രദേശ് തെരഞ്ഞെടുപ്പ് റദ്ദാക്കാൻ പ്രധാന ഹർജിക്കാരായ ബി.എസ്.പി ആവശ്യെപ്പട്ടിട്ടില്ലെന്ന് കോടതി വ്യക്തമാക്കി. തെരഞ്ഞെടുപ്പ് കമ്മീഷ​െൻറയും കേന്ദ്ര സർക്കാറി​െൻറയും തീരുമാനത്തിന് കാത്തിരിക്കാൻ തയാറാെണന്നാണ് ബി.എസ്.പി അറിയിച്ചതെന്നും കോടതി വ്യക്തമാക്കി.
 
കേസ് മെയ് എട്ടിന് വാദം കേൾക്കാനായി മാററിവെച്ചു.

Tags:    
News Summary - Supreme Court notice to Election Commission, Centre on plea challenging use of EVMs without paper trail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.