മാനസികനില പരിശോധിക്കാൻ ഹാജരാവില്ല –കർണൻ

ന്യൂഡൽഹി: മാനസികനില പരിശോധിക്കണമെന്ന സുപ്രീംകോടതി ഉത്തരവ് തള്ളി കൊല്‍ക്കത്ത ഹൈകോടതി ജഡ്ജി ജസ്​റ്റിസ് ​കര്‍ണൻ. മനോനില പരിശോധനക്കാൻ ഹാജരാവാനാവില്ല. തനിക്കെതിരെ നടപടിക്ക് ശിപാര്‍ശ ചെയ്ത ഏഴ് ജഡ്ജിമാരും അഴിമതിക്കാരാണെന്നും അദ്ദേഹം ആരോപിച്ചു.

മെയ് 5ന് കർണനെ കൊൽക്കത്ത സർക്കാർ ആശുപത്രിയിൽ ഹാജരാക്കണമെന്നായിരുന്നു സുപ്രീംകോടതി ഉത്തരവ്. മേൽനോട്ടം വഹിക്കാൻ പശ്ചിമ ബംഗാൾ ഡി.ജി.പിയുടെ നേതൃത്വത്തിൽ പോലീസ് സംഘത്തെ നിയോഗിക്കണമെന്നും ചീഫ് ജസ്റ്റിസ് ജെ.എസ് ഖെഹാർ അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടിരുന്നു.

സ്വന്തമായി പ്രതിരോധിക്കാനുള്ള മാനസിക നിലയിലല്ല കർണനെന്നും അതിനാൽ വൈദ്യപരിശോധനയാണ് വേണ്ടതെന്നും മുതിർന്ന അഭിഭാഷകൻ കെ.കെ വേണുഗോപാല്‍ ആവശ്യപ്പെട്ടതിനെ തുടർന്നായിരുന്നു കർണനെ വൈദ്യപരിശോധനക്ക് അയക്കാൻ സുപ്രീംകോടതി ഉത്തരവിട്ടിരുന്നത്​. ജഡ്ജിമാർക്കെതിരെ അഴിമതി ആരോപണങ്ങൾ ഉന്നയിച്ച കർണനെതിരെ കോടതിയലക്ഷ്യത്തിന്​ സുപ്രീംകോടതി നേരത്തെ കേസെടുത്തിരുന്നു. 

 
 

Tags:    
News Summary - Supreme Court orders medical examination

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.