ആനന്ദിബെൻ പട്ടേൽ

കുംഭകർണൻ തികഞ്ഞ സാങ്കേതിക വിദഗ്ധൻ, ആദ്യമായി വിമാനം പറത്തിയത് ഭരദ്വാജമുനി -യു.പി ഗവർണർ ആനന്ദിബെൻ പട്ടേൽ

ലഖ്നോ: ഹിന്ദു പുരാണമായ രാമായണത്തിലെ കുംഭകർണൻ തികഞ്ഞ സാങ്കേതിക വിദഗ്ധനായ ഭരണതന്ത്രജ്ഞനായിരുന്നുവെന്ന് യു.പി ഗവർണർ ആനന്ദിബെൻ പട്ടേൽ. കുംഭകർണൻ രാവണന്‍റെ ആവശ്യപ്രകാരം ആറ് മാസം ഉറങ്ങാതെ രഹസ്യമായി അത്യന്ത്യാധുനിക യുദ്ധോപകരണങ്ങൾ തന്‍റെ ലബോറട്ടറിയിൽ വികസിപ്പിച്ചെടുത്തു. എന്നാൽ, കുംഭകർണൻ ആറുമാസം ഉറങ്ങുകയായിരുന്നുവെന്നാണ് പ്രചരിക്കപ്പെട്ടതെന്നും ഗവർണർ പറഞ്ഞു. ലഖ്നോവിലെ ഖ്വാജ മൊയിനുദ്ദീൻ ചിസ്തി സർവകലാശാലയിലെ ബിരുദദാന ചടങ്ങിൽ പങ്കെടുത്തുകൊണ്ടായിരുന്നു ഗവർണറുടെ വാക്കുകൾ.


രാമായണത്തിലെ ഭരദ്വാജമുനിയാണ് ലോകത്ത് ആദ്യമായി വിമാനം നിർമിച്ചതും പറത്തിയതുമെന്നും ഗവർണർ പറഞ്ഞു. 5000 വർഷങ്ങൾക്ക് മുമ്പ് ഇന്നത്തെ മുംബൈയിലെ ചൗപട്ടി ബീച്ചിന് മുകളിലാണ് ഭരദ്വാജമുനി വിമാനം പറത്തിയത്. ഇന്ത്യൻ പുരാണങ്ങളിലെ അറിവുകൾ മറ്റ് ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തണമെന്നും ഗവർണർ ആനന്ദി ബെൻ വിദ്യാർഥികളോട് ആഹ്വാനം ചെയ്തു. ഇന്ത്യയുടെ സമ്പന്നമായ സാങ്കേതിക പൈതൃകം അവഗണിക്കപ്പെടുകയാണെന്നും അവർ പറഞ്ഞു.


ഗവർണറുടെ പ്രസ്താവന വിവാദമായതോടെ പലകോണുകളിൽ നിന്നും വിമർശനം ഉയർന്നു. സമൂഹമാധ്യമങ്ങളിൽ നിരവധി പോസ്റ്റുകളാണ് ഗവർണറെ വിമർശിച്ചുകൊണ്ടുള്ളത്. 

Tags:    
News Summary - Kumbhakarna Was ‘Technocrat’ Who Secretly Developed Weapons Anandiben Patel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.