ന്യൂഡൽഹി: തെരഞ്ഞെടുപ്പ് ഫലങ്ങളെ സ്വാധീനിക്കുന്നതിനാൽ എക്സിറ്റ് പോൾ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ പൊതു താൽപര്യ ഹരജി സുപ്രീംകോടതി തള്ളി. രാഷ്ട്രീയ താൽപര്യത്തോടെയുള്ള വ്യവഹാരം എന്ന് വിശേഷിപ്പിച്ചാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് ബി.എൽ ജെയിൻ സമർപ്പിച്ച ഹരജി തള്ളിയത്. സർക്കാറിനെ തെരഞ്ഞെടുത്തുവെന്നും തെരഞ്ഞെടുപ്പ് കാലത്തെ വീരകഥകൾ അവസാനിപ്പിക്കാമെന്നും ഭരണം തുടരട്ടെയെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.