ഹജ്ജിനും ഉംറക്കും ജി.എസ്​.ടി ഒഴിവാക്കണമെന്ന ഹരജി സു​പ്രീംകോടതി തള്ളി

ന്യൂ​ഡ​ൽ​ഹി: ഹ​ജ്ജ്, ഉം​റ തീ​ർ​ഥാ​ട​ന​ത്തി​ന്​ സ​ർ​ക്കാ​ർ ച​ര​ക്കു​സേ​വ​ന നി​കു​തി (ജി.​എ​സ്.​ടി) ഈ​ടാ​ക്കു​ന്ന​തി​നെ​തി​രെ സ്വ​കാ​ര്യ ടൂ​ർ ഓ​പ​റേ​റ്റ​ർ​മാ​ർ സ​മ​ർ​പ്പി​ച്ച ഹ​ര​ജി സു​പ്രീം​കോ​ട​തി ത​ള്ളി. ജ​സ്റ്റി​സു​മാ​രാ​യ എ.​എം. ഖാ​ൻ​വി​ൽ​ക​ർ, എ.​എ​സ്.​ ഓ​ഖ, സി.​ടി. ര​വി​കു​മാ​ർ എ​ന്നി​വ​ര​ട​ങ്ങു​ന്ന ബെ​ഞ്ചി​​​ന്‍റേ​താ​ണ്​ ന​ട​പ​ടി. ആ​ർ​ട്ടി​ക്ക്​​ൾ 245 പ്ര​കാ​രം രാ​ജ്യ​ത്തി​ന്​ പു​റ​ത്തു​ള്ള സേ​വ​ന​ങ്ങ​ൾ​ക്ക്​ ജി.​എ​സ്.​ടി ഈ​ടാ​ക്കാ​ൻ സാ​ധി​ക്കി​ല്ലെ​ന്ന്​ ഹ​ര​ജി​ക്കാ​ർ ചൂ​ണ്ടി​ക്കാ​ട്ടി. ഹ​ജ്ജ്​ ക​മ്മി​റ്റി വ​ഴി പോ​കു​ന്ന​വ​ർ​ക്ക്​ ഇ​ത്ത​രം നി​കു​തി ഈ​ടാ​ക്കു​ന്നി​ല്ലെ​ന്നും വി​വേ​ച​ന​മാ​ണ്​ കാ​ണി​ക്കു​ന്ന​തെ​ന്ന ഹ​ര​ജി​ക്കാ​രു​ടെ വാ​ദ​വും കോ​ട​തി അം​ഗീ​ക​രി​ച്ചി​ല്ല. നി​ല​വി​ൽ അ​ഞ്ച്​ ശ​ത​മാ​ന​മാ​ണ്​ ഹ​ജ്ജ്, ഉം​റ തീ​ർ​ഥാ​ട​ന​ത്തി​ന്​ സ​ർ​ക്കാ​ർ ജി.​എ​സ്.​ടി ഈ​ടാ​ക്കു​ന്ന​ത്. കേ​സി​ൽ വാ​ദം കേ​ട്ട കോ​ട​തി ​വി​ധി പ​റ​യാ​നാ​യി മാ​റ്റി​വെ​ക്കു​ക​യാ​യി​രു​ന്നു.

Tags:    
News Summary - Supreme Court rejected the plea to exempt Hajj and Umrah from GST

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.