ഒരു രാജ്യം, ഒരു റേഷൻ കാർഡ് പദ്ധതി ജൂലൈ 31നകം നടപ്പാക്കണമെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: ഒരു രാജ്യം, ഒരു റേഷൻ കാർഡ് പദ്ധതി ജൂലൈ 31നകം നടപ്പാക്കണമെന്ന് സുപ്രീംകോടതി സംസ്​ഥാന സർക്കാറുകൾക്ക്​ നിർദേശം നൽകി. അന്തർ സംസ്​ഥാന തൊഴിലാളികൾക്ക്​ രാജ്യത്തി​െൻറ എല്ലാ ഭാഗത്ത്​ നിന്നും സബ്​സിഡി നിരക്കിൽ ഭക്ഷ്യദാന്യങ്ങൾ ലഭ്യമാക്കാനാണ്​ ഇത്തരമൊരു പദ്ധതി. ​ പദ്ധതിയിലൂടെ കോവിഡ്​ കാലത്ത്​ പ്രത്യേകിച്ച് ആയിരക്കണക്കിന്​ തൊഴെിലാളികളുടെ ദുരിതമകറ്റാനാകുമെന്നാണ്​ പ്രതീക്ഷ.

സംസ്ഥാനങ്ങൾക്ക് അധിക ഭക്ഷ്യധാന്യങ്ങൾ അനുവദിക്കാനും രാജ്യത്തെ അന്തർ സംസ്​ഥാന, അസംഘടിത തൊഴിലാളികൾക്കായി രജിസ്‌ട്രേഷൻ പോർട്ടൽ തയാറാക്കാനും കേന്ദ്ര സർക്കാറിനോട്​ ജസ്​റ്റിസ്​ അശോക്​ ഭൂഷൺ നേതൃത്വം നൽകുന്ന ബെഞ്ച്​ ആവശ്യപ്പെട്ടു. രജിസ്‌ട്രേഷൻ നടപടികൾ ജൂലൈ 31ന് മുമ്പ്​ ആരംഭിക്കണമെന്നാണ്​ ആവശ്യം.

കോവി‍ഡ് കാലത്ത്​ തൊഴിലാളികൾ ആരും പട്ടിണി കിടക്കാതിരിക്കാൻ സമൂഹ അടുക്കളുടെ പ്രവർത്തനം തുടരാനും കോടതി നിർദേശിച്ചു. ജസ്റ്റിസ് അശോക് ഭൂഷൺ, എം.ആർ ഷാ എന്നിവരുൾപ്പെട്ട ബെഞ്ച്​ വിധിച്ചു.

ഭക്ഷണത്തിനുള്ള അവകാശം മൗലികാവകാശമാണെന്ന് കോടതി അധികാരികളെ ഓർമിപ്പിച്ചു. സാമൂഹിക പ്രവർത്തകർക്ക്​ വേണ്ടി ഹാജരായ അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ സമർപ്പിച്ച നിർദേശങ്ങളുടെ അടിസ്ഥാനത്തിലാണ് കോടതിയുടെ നിരീക്ഷണം. ഡൽഹിയിലെ സമൂഹ അടുക്കളയിൽ ഭക്ഷണം നൽകുന്നത് ഈ വർഷം കുറഞ്ഞുവെന്നും ആത്മനിർഭർ ഭാരത്​ പദ്ധതി പ്രകാരം അന്തർ സംസ്​ഥാന തൊഴിലാളികൾക്ക് കേന്ദ്രമോ സംസ്ഥാനങ്ങളോ റേഷൻ നൽകിയിട്ടില്ലെന്നും ഭൂഷൺ കോടതിയെ ബോധിപ്പിച്ചിരുന്നു.

Tags:    
News Summary - Supreme Court sets July 31 as deadline for States to implement ‘One Nation One Ration Card’scheme

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.