ന്യൂഡൽഹി: ബലാൽസംഗ കേസുകളിലെ ഇരകളുടെ മുഖം മറച്ചുള്ള ചിത്രങ്ങൾ പോലും പ്രസിദ്ധീകരിക്കരുതെന്ന് സുപ്രീംകോടതി. ബീഹാറിലെ സർക്കാർ അഭയകേന്ദ്രത്തിലെ പീഡനവുമായി ബന്ധപ്പെട്ട കേസിലാണ് സുപ്രീംകോടതിയുടെ നിർണായകമായ നിർദേശം.
ജസ്റ്റിസ് മദൻ ബി ലോകുർ, ദീപക് ഗുപ്ത എന്നിവരടങ്ങിയ ബെഞ്ചിേൻറതാണ് നിർദേശം. ബീഹാറിലെ സർക്കാർ അഭയകേന്ദ്രത്തിലെ പീഡനത്തിനിരയായ പെൺകുട്ടികളുടെ ചിത്രങ്ങൾ പ്രചരിച്ചതിലുള്ള അതൃപ്തിയും സുപ്രീംകോടതി അറിയിച്ചു. കേസിൽ മുതിർന്ന അഭിഭാഷക അപർണ്ണ ഭട്ടിനെ അമിക്കസ് ക്യൂറിയായി നിയോഗിച്ചു. കോടതി മേൽനോട്ടത്തിലാവും കേസിെൻറ അന്വേഷണം ഇനി നടക്കുക.
ബീഹാറിലെ സർക്കാർ അഭയകേന്ദ്രത്തിൽ 32 മുതൽ 42 വരെ കുട്ടികൾ പീഡനത്തിനിരയാെയന്നാണ് കണ്ടെത്തൽ. സംസ്ഥാന പൊലീസ് ആദ്യം അന്വേഷിച്ച കേസിൽ സി.ബി.െഎ ആണ് ഇപ്പോൾ അന്വേഷണം നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.