റോഡപകടങ്ങളിൽ നീതിയുക്തമായ നഷ്ടപരിഹാരം ഉറപ്പാക്കണമെന്ന് സുപ്രീംകോടതി

ന്യൂ​ഡ​ൽ​ഹി: റോ​ഡ​പ​ക​ട​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സു​ക​ളി​ൽ പൂ​ർ​ണ​വും നീ​തി​യു​ക്ത​വു​മാ​യ ന​ഷ്ട​പ​രി​ഹാ​രം ല​ഭ്യ​മാ​ക്കാ​ൻ കോ​ട​തി​ക​ൾ ജാ​ഗ്ര​ത കാ​ണി​ക്ക​ണ​മെ​ന്ന് സു​പ്രീം​കോ​ട​തി.

വാ​ഹ​നാ​പ​ക​ട​ത്തി​ൽ 60 ശ​ത​മാ​നം അം​ഗ​വൈ​ക​ല്യം സം​ഭ​വി​ച്ച വ്യ​ക്തി​ക്ക് ഹൈ​കോ​ട​തി അ​നു​വ​ദി​ച്ച ന​ഷ്ട​പ​രി​ഹാ​രം 35 ല​ക്ഷ​ത്തി​ൽ​നി​ന്ന് 48 ല​ക്ഷം രൂ​പ​യാ​ക്കി ഉ​യ​ർ​ത്തി​ക്കൊ​ണ്ടാ​ണ് ജ​സ്റ്റി​സു​മാ​രാ​യ സ​ഞ്ജ​യ് ക​രോ​ൾ, പി.​ബി. വ​രാ​ലെ എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ച് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. ഗു​രു​ത​ര​മാ​യ പ​രി​ക്കു​ക​ൾ പൂ​ർ​ണ​മാ​യി ഭേ​ദ​മാ​ക്കാ​ൻ സാ​ധി​ച്ചി​ല്ലെ​ങ്കി​ലും അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​യാ​ൾ​ക്ക് ആ​ശ്വാ​സം ന​ൽ​കു​ക​യാ​ണ് ന​ഷ്ട​പ​രി​ഹാ​ര​ത്തു​ക കൊ​ണ്ട് ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് ബെ​ഞ്ച് വി​ശ​ദ​മാ​ക്കി. ഓ​രോ വാ​ഹ​നാ​പ​ക​ട കേ​സു​ക​ളും അ​തി​​ന്റേ​താ​യ വ​സ്തു​ത​ക​ളു​ടെ വെ​ളി​ച്ച​ത്തി​ൽ പ​രി​ഗ​ണി​ക്ക​ണ​മെ​ന്നും കോ​ട​തി പ​റ​ഞ്ഞു.

2009ൽ ​ബി -ടെ​ക് വി​ദ്യാ​ർ​ഥി​യാ​യി​രി​ക്കെ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട മ​ധ്യ​പ്ര​ദേ​ശ് സ്വ​ദേ​ശി അ​തു​ൽ തി​വാ​രി​ക്കാ​ണ് കോ​ട​തി ന​ഷ്ട​പ​രി​ഹാ​ര​ത്തു​ക ഉ​യ​ർ​ത്തി ന​ൽ​കി​യ​ത്. സു​ഹൃ​ത്തി​നൊ​പ്പം മോ​ട്ടോ​ർ സൈ​ക്കി​ളി​ൽ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന അ​തു​ലി​നെ തെ​റ്റാ​യ ദി​ശ​യി​ൽ അ​ശ്ര​ദ്ധ​മാ​യി ഓ​ടി​ച്ചെ​ത്തി​യ ട്ര​ക്ക് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തെ​തു​ട​ർ​ന്ന് ത​ല​ക്കും കാ​ലു​ക​ൾ​ക്കും നെ​ഞ്ചി​നും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ അ​തു​ൽ മൂ​ന്നു​ത​വ​ണ ശ​സ്ത്ര​ക്രി​യ​ക്ക് വി​ധേ​യ​നാ​യി.

അ​പ​ക​ട​ത്തി​ൽ 60 ശ​ത​മാ​ന​ത്തോ​ളം വൈ​ക​ല്യം സം​ഭ​വി​ച്ച​തോ​ടെ പ​ഠ​ന​മ​ട​ക്കം ഭാ​വി അ​നി​ശ്ചി​ത​ത്വ​ത്തി​ൽ ആ​യ​താ​യി അ​തു​ൽ ​ഹ​ര​ജി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു.

Tags:    
News Summary - Supreme Court to ensure fair compensation in road accidents

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.