സ്വവർഗ വിവാഹം; എല്ലാ ഹരജികളും സുപ്രീംകോടതി പരിഗണിക്കും

ന്യൂഡല്‍ഹി: സ്വവര്‍ഗ വിവാഹം നിയമപരമാക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യത്തെ വിവിധ ഹൈകോടതികളിലുള്ള എല്ലാ ഹരജികളും സുപ്രീംകോടതി ഒറ്റ ഹരജിയായി പരിഗണിക്കും. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ്, ജസ്റ്റിസ് പി.എസ്. നരസിംഹ, ജെ.ബി. പർദിവാല എന്നിവരടങ്ങിയ ബെഞ്ചാണ് ഇക്കാര്യം നിർദേശിച്ചത്. ഹരജികള്‍ മാര്‍ച്ച് 13നാണ് കോടതി പരിഗണിക്കുക. ഫെബ്രുവരി 15നകം വിഷയത്തിൽ സത്യവാങ്മൂലം സമര്‍പ്പിക്കാൻ കേന്ദ്രത്തിന് നിർദേശം നൽകി.

കേരളം, ഗുജറാത്ത്, ഡല്‍ഹി ഹൈകോടതികളിലാണ് വിഷയുമായി ബന്ധപ്പെട്ട ഹരജികള്‍ ഉള്ളത്. ഇവയെല്ലാം സുപ്രീംകോടതി ഏറ്റെടുത്തതിനാല്‍ ഇനി വിധി പറയുന്നത് സുപ്രീംകോടതിയാകും.

സ്വവര്‍ഗ വിവാഹത്തെ സ്‌പെഷ്യല്‍ മാരേജ് ആക്ടില്‍ ഉള്‍പ്പെടുത്തി നിയമവിധേയമാക്കണമെന്നാണ് ഹരജിക്കാരുടെ ആവശ്യം. ഹരജിക്കാർക്ക് സുപ്രീംകോടതിയിൽ നേരിട്ട് ഹാജരാകാൻ പ്രയാസമുണ്ടെങ്കിൽ വിർച്വലായി ഹാജരാകാം. 

Tags:    
News Summary - Supreme Court Transfers To Itself Petitions Pending In High Courts For Recognition Of Same-Sex Marriage

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.