ആൾക്കൂട്ടക്കൊല: എതിർ സത്യവാങ്മൂലം നൽകാത്ത സംസ്ഥാനങ്ങൾക്ക് സുപ്രീം കോടതിയുടെ മുന്നറിയിപ്പ്

ന്യൂഡൽഹി: ആൾക്കൂട്ട കൊലപാതകങ്ങൾക്കെതിരായ പൊതുതാൽപര്യ ഹരജിയിൽ എതിർ സത്യവാങ്മൂലം സമർപ്പിക്കാത്ത അഞ്ച് സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാർക്ക് സുപ്രീം കോടതിയുടെ മുന്നറിയിപ്പ്.

ഗോരക്ഷക ഗുണ്ടകളുടെ നേതൃത്വത്തിൽ നടക്കുന്നവയുൾപ്പെടെ വർധിച്ചുവരുന്ന ആൾക്കൂട്ട കൊലപാതകങ്ങൾക്കെതിരെ നാഷനൽ ഫെഡറേഷൻ ഓഫ് ഇന്ത്യൻ വിമൻ (എൻ.എഫ്.ഐ.ഡബ്ല്യു) നൽകിയ പൊതു താൽപര്യ ഹരജി പരിഗണിക്കവേയാണ് സുപ്രീംകോടതി മുന്നറിയിപ്പ് നൽകിയത്.

അസം, ഛത്തിസ്ഗഢ്​, തെലങ്കാന, മഹാരാഷ്ട്ര, ബിഹാർ എന്നീ സംസ്ഥാനങ്ങൾക്കാണ് കേസ് പരിഗണിക്കുന്ന അടുത്ത തീയതിക്കകം എതിർ സത്യവാങ് മൂലം നൽകാൻ കർശന നിർദേശം നൽകിയത്. ജസ്റ്റിസുമാരായ ബി.ആർ. ഗവായി, കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്.

ചീഫ് സെക്രട്ടറിമാർ എതിർ സത്യവാങ്മൂലം സമർപ്പിച്ചില്ലെങ്കിൽ നേരിട്ട് ഹാജരാകേണ്ടിവരുമെന്നും നടപടിയെടുക്കാതിരിക്കാൻ കാരണം ബോധിപ്പി​ക്കേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പു നൽകി. കേസ് നാലാഴ്ചക്കുശേഷം ലിസ്റ്റ് ചെയ്യുന്ന കാര്യവും ചീഫ് സെക്രട്ടറിമാരെ അറിയിക്കാൻ രജിസ്ട്രാർക്ക് നിർദേശം നൽകി.

Tags:    
News Summary - Supreme Court warns five states to file counter-affidavit in PIL against mob lynching

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.