ന്യൂഡൽഹി: ഭൂപതിവ് നിയമം സംബന്ധിച്ച കേസില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തില്ലെങ്കില്‍ ചീഫ് സെക്രട്ടറിയെ വിളിച്ചുവരുത്തുമെന്ന് കേരളത്തിന് സുപ്രീംകോടതിയുടെ മുന്നറിയിപ്പ്. തുടർന്ന് സത്യവാങ്മൂലം നൽകാൻ കേരളത്തിന് കോടതി ഒരാഴ്ചത്തെ സമയംകൂടി അനുവദിച്ചു.
ക്വാറി ഉടമകള്‍ നല്കിയ ഹരജി പരിഗണിച്ചപ്പോൾ ഭൂപതിവ് നിയമപ്രകാരം നല്കിയ പട്ടയഭൂമി മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിന് ചട്ടങ്ങളില്‍ ഭേദഗതി കൊണ്ടുവരുമെന്ന് കേരളം സുപ്രീംകോടതിയെ രണ്ടാഴ്ച മുമ്പ് അറിയിച്ചിരുന്നു.
ഈ നിലപാട് സത്യവാങ്മൂലം ആയി ഫയല്‍ ചെയ്യാന്‍ സുപ്രീംകോടതി സര്‍ക്കാറിനോട് നിര്‍ദേശിച്ചു. ഇത് പാലിക്കാത്തതില്‍ രോഷം പ്രകടിപ്പിച്ചാണ് ചീഫ് സെക്രട്ടറിയെ വിളിച്ച് വരുത്തുമെന്ന് സുപ്രീംകോടതി മുന്നറിയിപ്പ് നൽകിയത്. സംസ്ഥാന സര്‍ക്കാർ നിർദേശം വ്യാഴാഴ്ച ലഭിച്ചുവെന്നും ഉടൻ സത്യവാങ്മൂലം ഫയല്‍ ചെയ്യുമെന്നും സ്റ്റാൻഡിങ് കോണ്‍സല്‍ സി.കെ. ശശി കോടതിയെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.