ഗുജറാത്ത്: ബി.ജെ.പി നേതാവ് ബലാത്സംഗം ചെയ്തെന്ന ആരോപണം ഉന്നയിച്ച യുവതിയുടെ വീട്ടിൽ അവരുടെ പേര് വെളിപ്പെടുത്തി സൂറത്ത് പൊലീസ് നോട്ടീസ് പതിച്ചു. ബലാത്സംഗ ഇരയുടെ പേര് വെളിപ്പെടുത്താൻ പാടില്ലെന്നിരിക്കെയാണ് പൊലീസ് നടപടി. പരാതിയിന്മേലുള്ള തുടർനടപടിക്കായി പിതാവിനൊപ്പം പൊലീസ് സ്റ്റേഷനിൽ ഹാജരാവണമെന്ന് ആവശ്യപ്പെട്ടുള്ള അറിയിപ്പാണ് പതിച്ചത്. ഗുജറാത്തി ഭാഷയിലുള്ള നോട്ടീസിൽ കപോദര ഇൻസ്പെക്ടർ ആർ.എൽ. ദേവ് ഒപ്പുവെച്ചിട്ടുമുണ്ട്. യുവതി എവിടെയാണെന്ന് കണ്ടെത്താൻ ശ്രമിച്ച് പരാജയപ്പെട്ടതിനാലാണ് നോട്ടീസ് പതിച്ചതെന്നാണ് പൊലീസ് നൽകുന്ന വിശദീകരണം.
ഇവരുടെ അമ്മാവെൻറ മൊബൈൽ നമ്പറിൽ വിളിക്കാൻ ശ്രമിച്ചപ്പോൾ അത് സ്വിച്ച് ഒാഫ് ആയിരുന്നുവെന്നും ദേവ് പറയുന്നു. ബി.ജെ.പിയുടെ ഗുജറാത്ത് യൂനിറ്റ് പ്രസിഡൻറ് ജയന്തി ഭാനുശാലി കഴിഞ്ഞ നവംബർ മുതൽ നിരവധിതവണ ബലാത്സംഗം ചെയ്തുവെന്നാണ് ഇൗ 21കാരി നടത്തിയ ആരോപണം.
പ്രശസ്തമായ ഒരു ഫാഷൻ ഡിസൈനിങ് കോളജിൽ പ്രവേശനം തരപ്പെടുത്തിത്തരാമെന്ന് പറഞ്ഞാണ് ഇയാൾ പീഡനത്തിനിരാക്കിയതെന്നും യുവതി പറയുന്നു. എന്നാൽ, ആരോപണങ്ങൾ നിഷേധിച്ച ഭാനുശാലി കഴിഞ്ഞ വെള്ളിയാഴ്ച ആ പദവിയിൽനിന്ന് രാജിവെച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.