മിന്നലാക്രമണ സംഘത്തിന് സൈനിക മെഡല്‍

ന്യൂഡല്‍ഹി: പാക് അതിര്‍ത്തി കടന്ന് മിന്നലാക്രമണം നടത്തിയ സൈനികര്‍ക്ക് റിപ്പബ്ളിക് ദിനത്തില്‍ രാജ്യത്തിന്‍െറ ആദരം. ഓപറേഷനില്‍ പങ്കെടുത്ത നാല്, അഞ്ച് പാരാ സ്പെഷ്യല്‍ ഫോഴ്സ് റെജിമെന്‍റിലെ 22 സൈനികര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രപതിയുടെ വിവിധ സേന മെഡലുകള്‍ പ്രഖ്യാപിച്ചു.  

മിന്നാലാക്രമണത്തില്‍ പങ്കെടുത്ത നാല് പാരാ സ്പെഷ്യല്‍ ഫോഴ്സിലെ മേജര്‍ മൊഹിത് സൂരിക്ക് രണ്ടാമത്തെ ഉയര്‍ന്ന സൈനിക ബഹുമതിയായ കീര്‍ത്തിചക്ര, മേജര്‍ രഞ്ജിത് ചന്ദ്ര, മേജര്‍ ദീപക് കുമാര്‍ ഉപാധ്യായ, ക്യാപ്റ്റന്‍ അശുതോഷ് കുമാര്‍, നായിബ് സുബേദാര്‍ വിജയ്കുമാര്‍, പി.ടി.ആര്‍. അബ്ദുല്‍ ഖയ്യൂം എന്നിവര്‍ക്ക് മൂന്നാമത്തെ ഏറ്റവും വലിയ സൈനിക ബഹുമതിയായ ശൗര്യചക്ര, ഓപറേഷന്‍െറ ഭാഗമായിരുന്ന കപില്‍ യാദവ്, ഹര്‍പ്രീത് സന്ധു തുടങ്ങി 14 പേര്‍ക്ക് ധീരതക്കുള്ള യുദ്ധസേവ മെഡല്‍ എന്നിങ്ങനെയാണ് സമ്മാനിക്കുക.  

മിന്നലാക്രമണത്തില്‍ പങ്കെടുത്തവര്‍ ആരൊക്കെയാണെന്ന് ഇതുവരെ ഒൗദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. മെഡല്‍ പട്ടികയില്‍ ഉള്‍പ്പെട്ടവരില്‍നിന്ന് സൈനിക കേന്ദ്രങ്ങളെ ഉദ്ധരിച്ചാണ് മിന്നലാക്രമണത്തില്‍ പങ്കെടുത്തവര്‍ക്കുള്ള മെഡലുകളുടെ വിവരങ്ങള്‍ പുറത്തുവന്നത്.

Tags:    
News Summary - Surgical Strike Commandos Get Gallantry Medals

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.