2016 സെപ്റ്റംബർ 29നാണ് പാകിസ്താൻ നിയന്ത്രണ മേഖലയിലെ ഭീകരവാദികളുടെ കേന്ദ്രങ്ങളി ൽ ഇന്ത്യൻ സേന മിന്നലാക്രമണം നടത്തി കനത്ത നാശം വിതച്ചത്. ഒമ്പത് പാക് സൈനികരും 50 ഭീക രരും കൊല്ലപ്പെട്ടതായായിരുന്നു റിപ്പോർട്ടുകൾ.
2016 സെപ്റ്റംബർ 18ന് ഉറിക്ക് അടു ത്തുള്ള സൈനിക ക്യാമ്പിൽ നാലു സായുധ ചാവേറുകൾ ആക്രമണം നടത്തിയിരുന്നു. ഇതിൽ 19 ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടു. ജയ്ശെ മുഹമ്മദായിരുന്നു പിന്നിൽ. ഗുർദാസ്പുർ, പത്താൻകോട്ട ് ആക്രമണങ്ങൾക്കുശേഷമുള്ള ചാവേർ ആക്രമണം എന്ന നിലയിൽ ഇന്ത്യ ഇതിനെ അതി ഗൗരവമായി ക ണ്ടു. ഏറെ ക്ഷമിച്ചെന്നും ഇനി യുക്തമായ സമയത്ത് യുക്തമായ സ്ഥലത്തുവെച്ച് തിരിച്ചടി ക്കാനുള്ള അവകാശം രാജ്യത്തിനുണ്ടെന്നും ഇന്ത്യ വ്യക്തമാക്കി. ആക്രമണം പതിവാക്കിയ ഭീകര സംഘടനകൾക്കെതിരെ ചെറുവിരലനക്കാത്ത പാക് നയം ഇന്ത്യയെ ചൊടിപ്പിച്ചു. പാക് ഹൈകമീഷണർ അബ്ദുൽ ബാസിതിനെ വിളിപ്പിച്ച് ഇന്ത്യ പ്രതിഷേധം വ്യക്തമാക്കുന്ന കത്തു നൽകി.
ഉറി സംഭവത്തിലെ പാക് ഭീകരസംഘടനകളുടെ പങ്ക് ഇതിൽ വിശദീകരിച്ചിരുന്നു. എന്നാൽ, പാകിസ്താൻ ഇന്ത്യയുടെ വാദം ഖണ്ഡിച്ചുവെന്ന് മാത്രമല്ല, ജമ്മു-കശ്മീരിലെ പ്രക്ഷോഭങ്ങളിൽ നിന്നുള്ള ശ്രദ്ധ തിരിക്കാൻ ഇന്ത്യ തന്നെയാണ് ആക്രമണം നടത്തിയതെന്ന് പാക് പ്രതിരോധ മന്ത്രി പറഞ്ഞു. ഇതാണ് തിരിച്ചടി എന്ന അവസാന നിലപാട് സ്വീകരിക്കാൻ ഇന്ത്യയെ പ്രേരിപ്പിച്ചതെന്ന് പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
തുടർന്ന് സെപ്റ്റംബർ 29ന്, അതായത് ഉറി ആക്രമണം നടന്ന് 11ാം നാൾ ഇന്ത്യൻ സൈന്യം പാക് അധീന കശ്മീരിലെ ഭീകര കേന്ദ്രങ്ങളിൽ മിന്നലാക്രമണം നടത്തി. മിന്നലാക്രമണം ഉണ്ടായിട്ടില്ല എന്നായിരുന്നു പാകിസ്താെൻറ പ്രതികരണമെങ്കിലും ഇന്ത്യൻ സേന പ്രകോപനമില്ലാതെ കടന്നുകയറ്റം നടത്തിയെന്നും ഇന്ത്യൻ ആക്രമണം ചെറുക്കാൻ പാക് സൈന്യത്തിന് കരുത്തുണ്ടെന്നും അന്നത്തെ പാക് പ്രധാനമന്ത്രി നവാസ് ശരീഫ് പറഞ്ഞു.
അതിർത്തി നിയന്ത്രണ രേഖയോട് ചേർന്ന സ്ഥലങ്ങളിലായിരുന്നു ഇന്ത്യയുടെ മിന്നലാക്രമണം. പാരച്യൂട്ട് റെജിമെൻറിലെ (സ്പെഷൽ ഫോഴ്സസ്) നാല്, ഒമ്പത് ബറ്റാലിയനുകളിലുള്ള 70-80 സൈനികരുടെ നാലു സംഘങ്ങൾക്കു അതിർത്തി കടക്കാനായി അതിർത്തിയിൽ സേന ആദ്യം വെടിവെപ്പു നടത്തി. നാലാം ബറ്റാലിയനിലെ സംഘങ്ങൾ കുപ്വാര ജില്ലയിലെ നൗഗാം വഴി അതിർത്തി കടന്നു. അതേസമയം, ഒമ്പതാം ബറ്റാലിയൻ പൂഞ്ച് ജില്ല വഴിയും അതിർത്തിക്കപ്പുറമെത്തി. പുലർച്ച രണ്ടു മണിക്ക് മൂന്നു കിലോമീറ്ററോളം ഇവർ കാൽനടയായി സഞ്ചരിച്ചു. 84 എം.എം റോക്കറ്റ് ലോഞ്ചറുകളും ഗ്രനേഡുകളും ഉപയോഗിച്ച് ഭീകര കേന്ദ്രങ്ങൾ തകർത്തു. ശേഷം പൊടുന്നനെ മടങ്ങിയെത്തി. ഇതിൽ ഒരു സൈനികനു മാത്രമേ പരിക്കേറ്റിട്ടുള്ളൂവെന്നതും ഇന്ത്യക്ക് വൻ നേട്ടമായി.
അതിർത്തി കടന്നുള്ള മറ്റു ആക്രമണങ്ങൾ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.