ന്യൂഡൽഹി: നാലു ദിവസം നീണ്ടു നിൽക്കുന്ന ബൾഗേറിയ, മൊറോകോ, സ്പെയിൻ സന്ദർശനത്തിനായി വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ശനിയാഴ്ച യാത്ര തിരിക്കും. ഇൗ മൂന്ന് രാജ്യങ്ങളുമായുമുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുകയാണ് സന്ദ ർശനത്തിെൻറ ലക്ഷ്യം.
ആദ്യം ബൾഗേറിയയിലേക്കാണ് യാത്ര തിരിക്കുന്നത്. കഴിഞ്ഞ വർഷം സെപ്തംബറിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് നടത്തിയ ബൾഗേറിയ സന്ദർശനത്തിെൻറ തുടർച്ചയായാണ് സുഷമ സ്വരാജ് ബൾഗേറിയ സന്ദർശിക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് രവീഷ് കുമാർ പറഞ്ഞു. ബൾഗേറിയൻ വിദേശകാര്യമന്ത്രിയുമായി സുഷമ സ്വരാജ് ചർച്ച നടത്തും. ഒരു ഇന്ത്യൻ വിദേശകാര്യമന്ത്രിയുടെ ആദ്യ ബൾഗേറിയ സന്ദർശനമാണ് നടക്കാൻ പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
17,18 തീയതികളിൽ മന്ത്രി മൊറോകോ സന്ദർശിക്കും. മൊറോകൊ വിദേശകാര്യമന്ത്രി നാസർ ബൗറിറ്റയുമായി കൂടിക്കാഴ്ച നടത്തും. ഭീകരവാദ വഷയങ്ങൾശെകതിരെയടക്കം മൂന്ന് ധാരണാപത്രങ്ങൾ ഒപ്പിടാനും പദ്ധതിയുണ്ട്. തുടർന്ന് റബാറ്റിൽ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യും. ഏറ്റവും അവസാനമായി 18,19 തീയതികളിൽ സുഷമ സ്വരാജ് സ്പെയിൻ സന്ദർശിക്കും. സ്പെയിൻ വിദേശകാര്യ മന്ത്രി ജോസഫ് ബോറെല്ലുമായി കൂടിക്കാഴ്ച നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.