ന്യൂഡൽഹി: ഇലക്ഷൻ കമീഷണർ സുശീൽ ചന്ദ്രയെ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറായി നിയമിച്ചു. മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറായിരുന്ന സുനിൽ അറോറ തിങ്കളാഴ്ച വിരമിച്ച ഒഴിവിലാണ് സീനിയറായ സുശീൽ ചന്ദ്രയെ നിയമിച്ച് പ്രസിഡൻറ് രാംനാഥ് കോവിന്ദ് ഉത്തരവിറക്കിയത്.
2019 ഫെബ്രുവരി 15 മുതൽ തെരഞ്ഞെടുപ്പ് കമീഷണറായി തുടരുന്ന സുശീൽ ചന്ദ്ര 1980ലെ ഐ.ആർ.എസ് ബാച്ച് ഉദ്യോഗസ്ഥനാണ്. ഇദ്ദേഹം ചൊവ്വാഴ്ച ചുമതലയേൽക്കുമെന്ന് നിയമമന്ത്രാലയം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.