ന്യൂഡൽഹി: ദോക്ലാം തർക്കം പക്വമായ നയതന്ത്ര നീക്കങ്ങളിലൂടെ പരിഹരിച്ചതായി വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡൻറ് ഷി ജിൻപിങ്ങും ചൈനയിലെ വുഹാനിൽ നടത്തിയ അനൗപചാരിക കൂടിക്കാഴ്ച ഇരു രാജ്യങ്ങളും തമ്മിലുള്ള വിശ്വാസം വർധിപ്പിക്കാൻ സഹായിച്ചതായും മന്ത്രി ലോക്സഭയെ അറിയിച്ചു.
ദോക്ലാമിൽ ഒരിഞ്ച് ഭൂമി നഷ്ടമാകാതെ തൽസ്ഥിതി നിലനിർത്താനായി. സൈനിക സഹകരണം ശക്തിപ്പെടുത്താൻ ചൈനീസ് പ്രതിരോധ മന്ത്രിയും ജനസമ്പർക്കം മെച്ചപ്പെടുത്താൻ വിദേശകാര്യമന്ത്രിയും ഇന്ത്യ സന്ദർശിക്കും. അടുത്ത വർഷം ഇന്ത്യ സന്ദർശിക്കാനുള്ള പ്രധാനമന്ത്രി യുടെ ക്ഷണം ചൈനീസ് പ്രസിഡൻറ് സ്വീകരിച്ചതായും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.