ഹെലികോപ്​റ്റർ ഇന്ത്യൻ വ്യോമാതിർത്തി ലംഘിച്ചു; ചൈനയുടെതെന്ന്​ സംശയം

ന്യൂഡൽഹി: ചൈനയുടെതെന്ന്​ സംശയിക്കുന്ന ഹെലികോപ്​റ്റർ ഇന്ത്യൻ വ്യോമാതിർത്തി ലംഘിച്ചു. ഇന്ത്യ-ചൈന അതിർത്തിക്ക്​ സമീപം ഉത്തരാഖണ്ഡി​െല ചമോലി മേഖലയിൽ ചുറ്റിത്തിരിയുന്ന നിലയിലാണ്​ ഹെലികോപ്​റ്റർ കണ്ടെത്തിയതെന്ന്​ പൊലീസ്​ വൃത്തങ്ങൾ പറഞ്ഞു. 

തിബറ്റൻ മേഖലയിൽ നിന്നാണ്​ ഹെലികോപ്​റ്റ്​ ഇന്ത്യൻ അതിർത്തി ലംഘിച്ചതെന്ന്​ ചമോലി പൊലീസ്​ സൂപ്രണ്ട്​ തൃപ്​തി ഭട്ട്​ പറഞ്ഞു. ബരഹോട്ടി ഭാഗത്ത്​ നാലു മിനു​േട്ടാളം ചുറ്റിത്തിരിഞ്ഞ ശേഷം തിരിച്ചു പോയെന്നും പൊലീസ്​ സൂപ്രണ്ട്​ അറിയിച്ചു. എന്നാൽ അത്​ ചൈനീസ്​ ഹെലികോപ്​റ്ററാണെന്നതിന്​ ഉറപ്പില്ല. അത്​ സൈനിക ഹെലികോപ്​റ്ററല്ല. എന്നാലും അനുമതിയില്ലാതെ ഇന്ത്യൻ അതിർത്തിയിലേക്ക്​ കടന്നത്​  വ്യോമയാന അതിർത്തി ലംഘനമാണെന്നും അവർ കൂട്ടിച്ചേർത്തു. 

നേരത്തെയും ഇതുപോലെ അതിർത്തിലംഘനം നടന്നിട്ടുണ്ടെന്ന്​ അധികൃതർ സമ്മതിക്കുന്നുണ്ട്​. 

Tags:    
News Summary - Suspected Chinese chopper violates Indian airspace

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.