വിവാഹേതര ബന്ധമെന്ന്​ സംശയം; ഭർത്താവ്​ ഭാര്യയെ കൊലപ്പെടുത്തി

മുംബൈ: വിവാഹേതര ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന്​ ഭാര്യയെ ഭർത്താവ്​ കൊലപ്പെടുത്തി. മുംബൈ സ്വദേശിയായ നയനയാണ്​ കൊല്ലപ്പെട്ടത്​.

32കാരനായ ഭർത്താവ്​ സൂരജ്​ ബാബറിനെ പൊലീസ്​ അറസ്റ്റ്​ ചെയ്​തു. കഴിഞ്ഞയാഴ്ച ഇരുവരും തമ്മിൽ തർക്കമുണ്ടായതിനെ തുടർന്ന്​ സൂരജ്​ വീടുവിട്ടിറങ്ങിയിരുന്നു. ഭാര്യക്ക്​ മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നായിരുന്നു ഇരുവരും തമ്മിൽ തർക്കം.

വെള്ളിയാഴ്​ച വീട്ടിൽ തിരിച്ചെത്തിയ സൂരജ്​ തുണികൊണ്ട്​ നയനയുടെ കഴുത്ത്​ ഞെരിക്കുകയായിരുന്നു. പിന്നീട്​ സൂരജ്​ തന്നെ നയനയെ ആശുപത്രിയിലെത്തിച്ചു. വഴിമധ്യേ നയന മരിച്ചിരുന്നു.

മരണത്തിൽ അസ്വാഭാവിക തോന്നിയ ആശുപത്രി അധികൃതർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന്​ നടത്തിയ ചോദ്യം ചെയ്യലിൽ സൂരജ്​ കുറ്റം ​സമ്മതിച്ചു. സൂരജിന്‍റെ​ അറസറ്റ്​ ​​രേഖപ്പെടുത്തിയതായി പൊലീസ്​ പറഞ്ഞു. 

Tags:    
News Summary - Suspecting affair man strangles wife to death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.