ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ അഴിമതി ആരോപണമുന്നയിച്ച കപിൽ മിശ്രക്ക് മർദ്ദനം. ബുധനാഴ്ച വൈകീട്ട് സ്വവസതിയിൽ നിരാഹാര സത്യാഗ്രഹത്തിനിടെ അൻഗിത് ഭരദ്വാജ് എന്നയാളാണ് മിശ്രയെ മർദിച്ചത്. മിശ്രയുടെ സഹായികളാണ് അൻഗിതിനെ പിടിച്ച് മാറ്റി അദ്ദേഹത്തെ മർദനത്തിൽ നിന്ന് രക്ഷിച്ചത്.
അതേ സമയം മർദ്ദിച്ചയാൾ ആം ആദ് മിയുടെ പ്രവർത്തകനാണെന്ന് മിശ്ര ആരോപിച്ചെങ്കിലും ഇയാൾ ബി.ജെ.പിയുടെ യുവ സംഘടനയായ യുവമോർച്ച പ്രവർത്തകനെന്നാണ് എ.എ.പി നേതൃത്വം പറയുന്നത്.
തിങ്കളാഴ്ചയാണ് മുൻ ജലവിഭവ വകുപ്പ് മന്ത്രിയായ കപിൽ മിശ്രയെ ആം ആദ് മിയിൽ നിന്ന് പുറത്താക്കിയത്. ആം ആദ്മി പാർട്ടി നേതാക്കൾ നടത്തിയ വിദേശ യാത്രകളെ കുറിച്ചുള്ള വിവരങ്ങൾ പുറത്ത് വിടണമെന്നാവശ്യപ്പെട്ടാണ് കപിൽ മിശ്ര നിരാഹാര സത്യാഗ്രഹം ഇരിക്കുന്നത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.