ബുലന്ദ്ഷഹർ (ഉത്തർപ്രദേശ്): യുവാവിനെ കള്ളക്കേസിൽ കുടുക്കാൻ കാറിൽ തോക്ക് വെച്ചെന്ന ആരോപണത്തെ തുടർന്ന് നാല് പോലീസുകാരെ സസ്‌പെൻഡ് ചെയ്തു.
ജൂലൈ 21ന് തന്റെ മകൻ ഒരു ചടങ്ങിൽ പങ്കെടുത്ത് മടങ്ങുമ്പോൾ കാർ മാർക്കറ്റിൽ വച്ച് ചില പോലീസുകാർ തടഞ്ഞുനിർത്തി ബലമായി പിസ്റ്റൾ വാഹനത്തിൽ വെച്ചതായി യുവാവിന്റെ പിതാവ് ദിനേഷ് കുമാർ ആരോപിച്ചു. തുടർന്ന് ഇയാൾക്കെതിരെ കേസെടുത്ത് ജയിലിൽ അടച്ചു.
ശിക്കാർപൂർ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. തുടർന്ന് പോലീസുകാർ മോട്ടോർ സൈക്കിളിൽ നിന്ന് ആയുധം എടുത്ത് കാറിൽ വയ്ക്കുന്ന സംഭവത്തിന്റെ വിഡിയോ ഓൺലൈൻ മാധ്യമത്തിൽ വൈറലായി. അന്വേഷണം നടത്തിയ ഉന്നത ഉദ്യോഗസ്ഥർ ശിക്കാർപൂർ പോലീസ് സ്റ്റേഷൻ ഇൻചാർജ്, ടൗൺ ഔട്ട്‌പോസ്റ്റ് ഇൻചാർജ്, രണ്ട് കോൺസ്റ്റബിൾമാർ എന്നിവരെ സസ്പെൻഡ് ചെയ്തതായി പോലീസ് സൂപ്രണ്ട് (ക്രൈം), രാകേഷ് കുമാർ മിശ്ര മാധ്യമപ്രവർത്തകരോട് പറഞ്ഞു.
വീഡിയോയിൽ കാണുന്ന രണ്ട് ഹോം ഗാർഡുകളുമായി ബന്ധപ്പെട്ട് പ്രത്യേക റിപ്പോർട്ട് അയച്ചിട്ടുണ്ടെന്നും അന്വേഷണ റിപ്പോർട്ട് സീനിയർ പോലീസ് സൂപ്രണ്ടിന് അയയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.