മുംബൈ: നഗരത്തിലെ ഡ്രാഗൺഫ്ലൈ ക്ലബിൽ നടന്ന റെയ്ഡിൽ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സുരേഷ് റെയ്ന, ഗായകൻ ഗുരു രൺധാവ, ബോളിവുഡ് സെലിബ്രിറ്റി സൂസന്നെ ഖാൻ എന്നിവരടക്കമുള്ള പ്രമുഖർ അറസ്റ്റിലായി.
കോവിഡ് ചട്ടങ്ങൾ ലംഘിച്ചതിനായിരുന്നു അറസ്റ്റ്. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടു. മുംബൈ ക്ലബിലെ ഏഴ് സ്റ്റാഫുകളടക്കം 34 പേർ അറസ്റ്റിലായി.
കോവിഡ് ചട്ടങ്ങൾ പാലിക്കാത്തതിനും അനുവദിച്ച സമയത്തിനപ്പുറം പബ് പ്രാവർത്തിച്ചതിനെത്തുടർന്നുമാണ് നടപടിയെന്ന് സാഹർ പൊലീസ് സ്റ്റേഷനിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. പൊതുനിര്‍ദ്ദേശങ്ങള്‍ നിരാകരിച്ചതിന് 188-ാം വകുപ്പ് പ്രകാരവും ജീവന് ഭീഷണിയാകുന്ന രോഗങ്ങള്‍ അറിഞ്ഞോ അറിയാതെയോ പകര്‍ത്താന്‍ ശ്രമിച്ചതിന് 269-ാം വകുപ്പുമാണ് ചുമത്തിയിരിക്കുന്നത്.
ബ്രിട്ടനിൽ കൊറോണ വൈറസിന്‍റെ പുതിയ വകഭേദം കണ്ടെത്തിയ സാഹചര്യത്തിൽ ഞായറാഴ്ചയാണ് മഹാരാഷ്ട്ര സർക്കാർ മുനിസിപാലിറ്റികളിൽ രാത്രികാല കർഫ്യൂ പ്രഖ്യാപിച്ചത്.
പുതുവത്സരാഘോഷങ്ങൾ നടക്കുന്ന സാഹചര്യത്തിൽ ഡിസംബർ 22 മുതൽ ജനുവരി അഞ്ച് വരെ സംസ്ഥാനത്ത് പൊതുപരിപാടികൾക്ക് നിയന്ത്രണം ഏർപെടുത്താൻ പോകുകയാണ് സർക്കാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.