ന്യൂഡൽഹി : സ്വദേശ് ദർശൻ പദ്ധതി പ്രകാരം കേരളത്തിലെ ടൂറിസം വികസന പദ്ധതികൾക്കായി കഴിഞ്ഞ 10 വർഷത്തിനിടെ കേന്ദ്രം അനുവദിച്ചത് കേവലം 312.84 കോടി രൂപയെന്ന് കേന്ദ്ര ടൂറിസം വകുപ്പ് മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത് പാർലമെന്റിൽ ബെന്നി ബഹനാൻ എം.പിയുടെ ചോദ്യത്തിന് നൽകിയ മറുപടിയിൽ വ്യക്തമാക്കി.
2015 -16 വർഷത്തിൽ ഇക്കോ സർക്യൂട്ടിൽ ഉൾപ്പെടുത്തി പത്തനംതിട്ട- ഗവി -വാഗമൺ -തേക്കടി എന്നിവിടങ്ങളിലെ ടൂറിസം വികസനത്തിന് 64. 08 കോടി രൂപയും സ്പിരിച്വൽ സർക്യൂട്ടിൽ ഉൾപ്പെടുത്തി ശബരിമല- എരുമേലി- പമ്പ- സന്നിധാനം വികസനത്തിനായി 46.54 കോടിയുമാണ് അനുവദിച്ചിട്ടുള്ളത്.
ഇതേ സർക്യൂട്ടിൽ ഉൾപ്പെടുത്തി ആറന്മുള ശ്രീപത്മനാഭ ക്ഷേത്ര വികസനത്തിന് 78.08 കോടിയും റൂറൽ സർക്യൂട്ടിൽ ഉൾപ്പെടുത്തി മലനാട്- മലബാർ ക്രൂയ്‌സ് ടൂറിസം പ്രോജക്ടുകൾക്കായി 57.35 കോടി അനുവദിച്ചപ്പോൾ ശിവഗിരി ശ്രീനാരായണഗുരു ആശ്രമത്തിനും, ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തിനും വേണ്ടി 66.42 കോടിയും കേന്ദ്രം അനുവദിക്കുകയുണ്ടായി. അതോടൊപ്പം കുമരകം പക്ഷി സങ്കേത വികസനത്തിന് കേവലം 13.92 കോടി അനുവദിച്ചപ്പോൾ പ്രസാദ് പദ്ധതി വഴി ഗുരുവായൂർ ക്ഷേത്രത്തിന് നൽകിയത് 45.19 രൂപയാണ്.
സ്പിരിച്വൽ ടൂറിസം സർക്യൂട്ടുകൾക്കും,പ്രഷാദ് (Pilgrimage Rejuvenation and Spiritual, Heritage Augmentation Drive – PRASHAD) പദ്ധതികൾക്കും കോടികൾ കേന്ദ്രം ചിലവിടുമ്പോഴും ഫണ്ട് ലഭ്യതയുടെ കാര്യം പറഞ്ഞ് തഴയപെടുന്ന ശങ്കരാചാര്യരുടെ ജന്മസ്ഥലമായ കാലടി മലയാറ്റൂർ പള്ളി, ചേരമാൻ മസ്ജിദ് തുടങ്ങിയവയ്ക്കുള്ള ഫണ്ട് പ്രസാദ് സ്കീം വഴി ലഭ്യമാക്കി അനന്തര നടപടികൾ അടിയന്തരമായി കൈക്കൊള്ളണമെന്ന് ബെന്നി ബഹനാൻ മന്ത്രിയോട് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.