ന്യൂഡല്‍ഹി: ഗുജറാത്ത് പര്യടനത്തിനിടെ ക്ഷേത്രങ്ങൾ സന്ദർശിച്ച കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് ബി.ജെ.പി എം.പി സുബ്രഹ്മണ്യന്‍ സ്വാമി. രാഹുൽ ക്രിസ്ത്യാനിയാണോ ഹിന്ദുവാണോ എന്ന് സംശയമുണ്ടെന്നായിരുന്നു സ്വാമിയുടെ പരിഹാസം.
തെരഞ്ഞെടുപ്പിന് മുന്നോടിയായി ഗുജറാത്തിൽ നടത്തിയ ത്രിദിന പര്യടനത്തിലാണ് രാഹുൽ നാല് ക്ഷേത്രങ്ങള്‍ സന്ദർശിച്ചത്.
തിങ്കളാഴ്ച രാവിലെ ദ്വാരകയിലെ ദ്വാരകാധീശ് ക്ഷേത്രത്തിൽ പ്രാർഥന നടത്തിയ ശേഷമാണ് രാഹുൽ പര്യടനം തുടങ്ങിയത്. ബി.ജെ.പിയുടേയും ആർ.എസ്.എസിെൻറയും ഹിന്ദുത്വ അജണ്ട നേരിടാനാണ് രാഹുല്‍ ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ചതെന്നാണ് കോണ്‍ഗ്രസ് വിശദീകരണം.
'അങ്ങനെയെങ്കില്‍ താന്‍ ക്രിസ്ത്യാനിയല്ല, ഹിന്ദുവാണെന്ന് രാഹുല്‍ പ്രഖ്യാപിക്കണം. 10 ജൻപഥിലെ ക്രിസ്ത്യൻ പള്ളിയിൽ രാഹുൽ പ്രാർഥിക്കാൻ പോകുന്നതെന്തുകൊണ്ടാണ്. പിതാവ് രാജീവ് ഗാന്ധി ചെയ്തതുപോലെ, താൻ ഹിന്ദുവാണെന്ന് രാഹുൽ പ്രഖ്യാപിക്കാതെ ഞങ്ങൾ അദ്ദേഹത്തെ വിശ്വസിക്കില്ല’– സ്വാമി പറഞ്ഞു.
രാഹുൽ ഗാന്ധി വർഷങ്ങളായി ക്രിസ്തുമതത്തിലാണ് വിശ്വസിച്ചു വരുന്നത്. അതിനാൽ ക്ഷേത്ര ദർശനത്തിനു മുമ്പ് അദ്ദേഹത്തിെൻറ മതമേതാണെന്ന് വ്യക്തമാക്കണമെന്നും സ്വാമി മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.