ബംഗളൂരു: കേരളത്തിൽനിന്ന് കടന്നുകളഞ്ഞ സ്വപ്ന സുരേഷിനെ എൻ.ഐ.എ പിടികൂടിയത് ബെംഗളൂരു കോറമംഗലയിലെ ഒക്ടേവ് സ്റ്റുഡിയോ ഹോട്ടലിൽനിന്ന്. ഇവരുടെ ഭര്‍ത്താവും മക്കളും കൂടെ ഉണ്ടായിരുന്നു.
കോറമംഗലയിലെ സെവന്ത് ബ്ലോക്ക് കെ.എച്ച്.ബി കോളനിയിലാണ് ഇവർ പിടിയിലായ സ്റ്റുഡിയോ അപ്പാർട്ട്മെൻറ്. ശനിയാഴ്ചരാത്രി ഏഴുമണിയോടെയാണ് ഇവിടെയെത്തി എൻ.ഐ.എ സംഘം സ്വപ്നയെ കസ്റ്റഡിയിലെടുത്തത്. ഫോണ്‍കോളുകൾ കേന്ദ്രീകരിച്ച് നടന്ന അന്വേഷണമാണ് സ്വപ്നയേയും കേസിലെ മറ്റൊരു പ്രതി സന്ദീപ് നായരേയും പിടികൂടാൻ എൻ.ഐ.എയെ സഹായിച്ചത്. കേന്ദ്ര ഇൻറലിജന്‍സ് ബ്യൂറോയും ദൗത്യത്തിൽ പങ്കുചേർന്നതായാണ് സൂചന.
കസ്റ്റഡിയിലെടുത്ത സ്വപ്നയേയും സന്ദീപിനേയും കൊണ്ട് ഇന്നലെരാത്രി തന്നെ എൻ.ഐ.എ സംഘം കൊച്ചിയിലേക്ക് തിരിച്ചു. ഒളിവിൽകഴിഞ്ഞ് എട്ടാം ദിവസമാണ് ഇരുവരും പിടിയിലായത്.
സന്ദീപിെൻറ ഫോൺവിളികൾ കേന്ദ്രീകരിച്ച അന്വേഷണമാണ് താമസസ്ഥലം കണ്ടെത്താൻ സഹായിച്ചതെന്നാണ് വിവരം. ഇന്നലെയും സന്ദീപിെൻറ തിരുവനന്തപുരത്തെ വീട്ടിൽ അധികൃതർ പരിശോധന നടത്തിയിരുന്നു. ഇൗ സമയം വന്ന ഫോൺകോൾ ആണ് നിർണായകമായത്.
കേസിൽ എഫ്.െഎ.ആർ സമർപ്പിച്ചതിന് പിന്നാലെയാണ് ഇരുവരെയും എൻ.െഎ.എ പിടികൂടിയത്. ഇതോടെ, കേസിലെ നാല് പ്രതികളിൽ മൂന്നുപേരും പിടിയിലായി. തിരുവനന്തപുരം സ്വദേശി പി.എസ്. സരിത് നേരത്തേ കസ്റ്റംസ് കസ്റ്റഡിയിലാണ്. യു.എ.ഇയിൽനിന്ന് പാർസൽ ഒരുക്കിയ കൊച്ചി സ്വദേശി ഫാസിൽ ഫരീദാണ് പ്രതികളിൽ ഇനി പിടിയിലാവാനുള്ളത്.
Latest Video:
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.