സ്വാതി മലിവാൾ കേസ്: പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ച് ഡൽഹി പൊലീസ്

ന്യൂഡൽഹി: മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കെ​ജ്രി​വാ​ളി​ന്റെ പേ​ഴ്സ​ന​ൽ അ​സി​സ്റ്റ​ന്റ് ബി​ഭ​വ് കു​മാ​ർ ആം ​ആ​ദ്മി പാ​ർ​ട്ടി രാ​ജ്യ​സ​ഭാം​ഗം സ്വാ​തി മ​ലി​വാ​ളി​നെ കൈയേറ്റം ചെയ്തെന്ന കേസ് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ച് ഡൽഹി പൊലീസ്. നോർത്ത് ഡൽഹി ഡി.സി.പി അഞ്ജിത ചെപ്യാലയുടെ നേതൃത്വത്തിലാണ് പ്രത്യേക സംഘം. മുഖ്യമന്ത്രിയുടെ വസതിയിലെ ജീവനക്കാരിൽ നിന്നും സുരക്ഷാ ഉദ്യോഗസ്ഥരിൽ നിന്നും സംഘം മൊഴിയെടുത്തു. സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വിഡിയോയിൽ കണ്ട ഉദ്യോഗസ്ഥരെ പ്രത്യേകം ചോദ്യംചെയ്തു.

മേയ് 13ന് കെജ്രിവാളിനെ കാണാൻ ഔദ്യോഗിക വസതിയിലെത്തിയ തന്നെ അദ്ദേഹത്തിന്‍റെ അസിസ്റ്റന്‍റ് ബി​ഭ​വ് കു​മാ​ർ മർദിച്ചുവെന്നായിരുന്നു സ്വാതി മലിവാളിന്‍റെ പരാതി. മുഖ്യമന്ത്രിയെ കാണാനെത്തിയ തന്നെ ഒരു പ്രകോപനവുമില്ലാതെ ഏഴെട്ടു തവണ കരണത്തടിക്കുകയും മുടി ചുരുട്ടിപ്പിടിച്ച് തറയിലൂടെ വലിച്ചിഴച്ച് വയറ്റിലും നെഞ്ചത്തും ഇടുപ്പിലും ചവിട്ടുകയും ചെയ്തുവെന്നായിരുന്നു സ്വാതിയുടെ മൊഴി. രാഷ്ട്രീയ വിവാദമായി മാറിയ കേസിൽ, ബി​ഭ​വ് കു​മാ​റിനെ കഴിഞ്ഞ ദിവസം ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇദ്ദേഹത്തെ അഞ്ച് ദിവസം പൊലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.

എന്നാൽ, ആം ആദ്മി പാർട്ടിക്കെതിരെ ബി.ജെ.പി നടത്തുന്ന ഗൂഢാലോചനയുടെ ഭാഗമാണ് സ്വാതി മലിവാളിന്‍റെ ആരോപണമെന്നാണ് പാർട്ടി നേതാക്കളുടെ പ്രതികരണം. നി​യ​മ​ന ത​ട്ടി​പ്പ് കേ​സി​ൽ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി സ്വാ​തി മ​ലി​വാ​ളി​നെ ബി.​ജെ.​പി ബ്ലാ​ക്മെ​യി​ൽ ചെ​യ്യു​ക​യാ​ണെ​ന്ന് ആ​പ് ക​ഴി​ഞ്ഞ​ദി​വ​സം കു​റ്റ​പ്പെ​ടു​ത്തി​യി​രു​ന്നു. വ​സ്ത്ര​ങ്ങ​ൾ കീ​റി​യ​താ​യും കാ​ലി​നും ത​ല​ക്കും പ​രി​ക്കേ​റ്റ​താ​യു​മു​ള്ള സ്വാ​തി​യു​ടെ പ​രാ​തി തെ​റ്റാ​ണെ​ന്ന് തെ​ളി​യി​ക്കു​ന്ന വി​ഡി​യോ​യും ആ​പ് പു​റ​ത്തു​വി​ട്ടി​രു​ന്നു.

അരവിന്ദ് കെജ്രിവാളിനെ കുടുക്കുക ലക്ഷ്യമിട്ട് ബി.ജെ.പിയുടെ തിരക്കഥക്കനുസരിച്ചുള്ള കാര്യങ്ങളാണ് ഇപ്പോൾ നടക്കുന്നതെന്ന് എ.എ.പി മന്ത്രി അതിഷി മർലേന ആരോപിച്ചു. സ്വാതി മലിവാൾ അതിന്‍റെ ഒരു മുഖം മാത്രം. കേന്ദ്ര ആഭ്യന്തര വകുപ്പിൽ നിന്നാണ് ഗൂഢാലോചന നടക്കുന്നതെന്നും അവർ ആരോപിച്ചു. സ്വാതി കെജ്രിവാളിന്റെ വീട്ടിൽ അതിക്രമിച്ചു കയറുകയായിരുന്നുവെന്നും കെജ്രിവാൾ ആയിരുന്നു ലക്ഷ്യമെന്നും അദ്ദേഹം വീട്ടി​ലില്ലാത്തതിനാൽ ബൈഭവ് കുമാറിനെ പ്രതിയാക്കുകയായിരുന്നുവെന്നും എ.എ.പി വാദിച്ചിരുന്നു. തന്നെ സ്വാതി മലിവാൾ ഭീഷണിപ്പെടുത്തിയെന്നും അസഭ്യം പറഞ്ഞുവെന്നും കാണിച്ച് ബൈഭവും പരാതി നൽകിയിട്ടുണ്ട്.

Tags:    
News Summary - Swati Maliwal assault case: Delhi Police forms SIT to probe, records statement of CM staff

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.