സ്വീഡിഷ് യുവതി ഇന്ത്യയിലെത്തി, ഫേസ്ബുക്ക് ഫ്രണ്ടിനെ വിവാഹം ചെയ്യാൻ..

ഏതഹ്: പ്രണയത്തിന് അതിരുകളില്ലെന്നത് യു.പിയിലെ ഏതാഹ് ജില്ലയിലെ ജനങ്ങൾ ഇന്നലെ തിരിച്ചറിഞ്ഞിരിക്കും. നാട്ടുകാരനായ പവൻ കുമാറിനെ വിവാഹം ചെയ്യാനായി വധു എത്തിയത് സ്വീഡനിൽ നിന്നാണ്. രാജ്യാതിർത്തികളൊന്നും ഇവരുടെ പ്രണയത്തിന് തടസമായില്ല.

ക്രിസ്റ്റ്യൻ ലീബർട് എന്ന സ്വീഡിഷ് യുവതിയാണ് തന്റെ പ്രണയം സ്വന്തമാക്കാൻ രാജ്യാതിർത്തികൾ താണ്ടി ഇന്ത്യയിലെ യു.പിയിൽ എത്തിയത്.

പവൻ കുമാറും ലീബർടും ഫേസ് ബുക്കിലൂടെയാണ് പരിചയപ്പെടുന്നത്. 2012 ലാണ് ഇരുവരും പരിചയത്തിലാകുന്നത്. ഡെറാഡൂണിൽനിന്ന് ബി.ടെക് പൂർത്തിയാക്കിയ പവൻ കുമാർ ഒരു കമ്പനിയിൽ എഞ്ചിനീയറാണ്.

ഫേസ്ബുക്ക് പരിചയം പ്രണയമാവുകയും നീണ്ട വർഷങ്ങൾ ഇരു രാജ്യത്തുമിരുന്ന് പ്രണയിച്ചതിനും ശേഷമാണ് വിവാഹത്തിലൂടെ ഒന്നി​ച്ചൊരു ജീവിതം തുടങ്ങാൻ ഇരുവരും പദ്ധതിയിട്ടത്. അതിനായി ലീബർട് ഇന്ത്യയിലേക്ക് വരികയായിരുന്നു.

ഏതാഹിലെ സ്കൂൾ കോമ്പൗണ്ടിൽ ഒരുക്കിയ വിവാഹ വേദിയിൽ ഹിന്ദു ആചാര പ്രകാരമാണ് ഇരുവരുടെയും വിവാഹം നടന്നത്. ഇന്ത്യൻ വിവാഹ വസ്ത്രങ്ങൾ ധരിച്ച് ലീബെർട് പവൻ കുമാറിനെ മാലയിട്ട് ഭർത്താവായി സ്വീകരിച്ചു. വിവാഹത്തിന്റെ ദൃശ്യങ്ങൾ എ.എൻ.ഐ പങ്കുവെച്ചിരുന്നു.

മകന്റെ സന്തോഷമാണ് തങ്ങളുടെയും സന്തോഷമെന്ന് പറഞ്ഞ പവൻ കുമാറിന്റെ പിതാവ് വിവാഹത്തിന് തങ്ങൾക്ക് പൂർണസമ്മതമായിരുന്നുവെന്നും കൂട്ടിച്ചേർത്തു. 


Full View


Tags:    
News Summary - Swedish Woman Flies To India To Marry Facebook Friend In UP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.