പാഴ്സലിൽ മാംസാഹാരമാണോ? എങ്കിൽ വിതരണം ചെയ്യില്ലെന്ന് ഹൈദരാബാദിലെ സ്വിഗ്ഗി ഡെലിവറി ഏജന്റുമാർ

ഹൈദരാബാദ്: സസ്യേതര ഭക്ഷണം വിതരണം ചെയ്യാൻ സ്വിഗ്ഗി ഡെലിവറി ഏജൻറുകൾ തയാറാകുന്നി​ല്ലെന്ന് റിപ്പോർട്ട്. കസ്റ്റമേഴ്സിന്റെ അടു​ത്തെത്തുന്ന സ്വിഗ്ഗി ഏജന്റുമാർ പായ്ക്കറ്റിൽ എന്താണുള്ളതെന്ന് ​ചോദിക്കുന്നു. മാംസഭക്ഷണമാണ് എന്നാണ് ഉത്തരമെങ്കിൽ ഏജന്റുമാർ പായ്ക്കറ്റിൽ തൊടാൻപോലും തയാറാകുന്നില്ലെന്നാണ് പരാതി. ഒടുവിൽ ഓർഡർ കാൻസൽ ചെയ്യുകയല്ലാതെ മറ്റൊരു വഴിയും കസ്റ്മേഴ്സിന്റെ മുന്നിലില്ല. സ്വിഗ്ഗിവഴി ചിക്കൻ ബിരിയാണിയും മട്ടൻ ബിരിയാണിയും ഓർഡർ ചെയ്യുന്നവരാണ് കുടുങ്ങുന്നത്.

ഒരിക്കൽ സുഹൃത്തുക്കൾക്കായി ഓർഡർ ​ചെയ്ത ബിരിയാണി പായ്ക്കറ്റുകൾ കൈകൊണ്ട് തൊടാൻ സ്വിഗ്ഗി ഏജന്റ് തയാറായില്ലെന്നും മറ്റൊരു ഹൈദരാബാദ് സ്വദേശി വിവരിച്ചു. പെരുന്നാൾ ദിനത്തിൽ ഓർഡർ ചെയ്ത ചിക്കൻ ബിരിയാണി ഡെലിവറി ചെയ്യാൻ തയാറല്ലെന്ന് ഏജൻറ് അറിയിച്ചു. താൻ വെജിറ്റേറിയനാണെന്നായിരുന്നു അതിന്റെ കാരണം പറഞ്ഞത്. തുടർന്ന് ഓർഡർ റദ്ദാക്കുകയായിരുന്നു. ഇതെ കുറിച്ച് സ്വിഗ്ഗിയുടെ പ്രതികരണം കാത്തിരിക്കുകയാണ് ഉപയോക്താക്കൾ. സാധാരണയായി പാഴ്സലിൽ എന്താണുള്ളതെന്ന് ഡെലിവറി ഏജന്റുമാർ കസ്റ്റമറോട് ചോദിക്കാറില്ല. എന്നാൽ ഹൈദരാബാദിൽ സ്ഥിതി വ്യത്യസ്തമാണ്. 

Tags:    
News Summary - Swiggy partners in Hyderabad refuse non-veg parcels of customers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.