ന്യൂഡൽഹി: സീറോ മലബാര്‍ സഭയുടെ എറണാകുളം അങ്കമാലി അതിരൂപതയിലെ ഭൂമിയിടപാട് കേസ് വീണ്ടും സുപ്രീം കോടതിയിൽ. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉൾപ്പെടെയുള്ളവർക്കെതിരെ കേസെടുക്കാനുള്ള ഉത്തരവ് റദ്ദാക്കിയ ഹൈകോടതി ഡിവിഷന് ബെഞ്ച് വിധിക്കെതിരെ അങ്കമാലി സ്വദേശി മാര്ട്ടിന് പയ്യമ്പള്ളി സുപ്രീംകോടതിയില്‍ ഹരജി നല്കി.
അതോടൊപ്പം, കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയും ഭൂമിയിടപാടിലെ ഇടനിലക്കാരൻ സാജു വര്‍ഗീസും സുപ്രീം കോടതിയില്‍ തടസ്സഹരജിയും ഫയല്‍ ചെയ്തു. ഹൈകോടതി ഡിവിഷന് ബെഞ്ച് ഉത്തരവിനെതിരെ ഇടക്കാല വിധി പുറപ്പെടുവിക്കുന്നതിന് മുമ്പ് തങ്ങളുടെ വാദം കേള്‍ക്കണമെന്ന് ആവശ്യപ്പെട്ടാണ് തടസ്സഹരജി ഫയല്‍ ചെയ്തത്.
ഭൂമിയിടപാടില്‍ അന്വേഷണമാവശ്യപ്പെട്ട് കോടതിയെയും പൊലീസിനെയും സമീപിച്ച ഷൈന്‍ വര്‍ഗീസും ഹൈകോടതി ഡിവിഷന് ബെഞ്ച് വിധിക്കെതിരെ സുപ്രീംകോടതിയില്‍ തിങ്കളാഴ്ച പ്രത്യേകാനുമതി ഹരജി ഫയല്‍ ചെയ്േതക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.