ന്യൂഡൽഹി: റിപബ്ലിക് ദിനപരേഡിൽ രാമക്ഷേത്രത്തിന്‍റെ നിശ്ചലദൃശ്യവുമായി ഉത്തർപ്രദേശ്. രാമക്ഷേത്രത്തിനൊപ്പം അയോധ്യ നഗരവും യു.പിയുടെ നിശ്ചലദൃശ്യത്തിലുണ്ട്. വാൽമീകി രാമായണം രചിക്കുന്നതാണ് നിശ്ചലദൃശ്യത്തിന്റെ തുടക്കത്തിൽ. മധ്യഭാഗത്ത് രാമക്ഷേത്രവും പിന്നീട് രാമായണത്തിലെ വിവിധ സന്ദർഭങ്ങളും ചിത്രീകരിച്ചു.
നിശ്ചലദൃശ്യത്തിന്റെ മധ്യഭാഗത്ത് അയോധ്യയിലെ ദീപോത്സവത്തിന്‍റെ ദൃശ്യങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. മോദേരയിലെ സൂര്യക്ഷേത്രമാണ് ഗുജറാത്തിന്‍റെ നിശ്ചലദൃശ്യത്തിന്റെ പ്രമേയം.
സൂര്യക്ഷേത്രത്തിന്‍റെ സഭാമണ്ഡപവും അതിലെ 52 തൂണുകളും നിശ്ചലദൃശ്യത്തിൽ ഉൾപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.