ന്യൂഡൽഹി: ലോകവ്യാപകമായ കോവിഡ്19 മഹാമാരിക്കിടെ ഡൽഹിയിലെ മർകസ് നിസാമുദ്ദീനിൽ മതസമ്മേളനം നടത്തിയത് താലിബാ നി കുറ്റകൃത്യമാണെന്ന് കേന്ദ്ര ന്യൂനപക്ഷ മന്ത്രി മുക്താർ അബ്ബാസ് നഖ്വി. ഗുരുതരവീഴ്ചയാണ് ഉണ്ടായതെന്നും അധികൃതർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
മാർച്ച് 13 നും 15 നും ഇടയിലാണ് നിസാമുദ്ദീനിലെ ആസ്ഥാനത്ത് തബ്ലീഗ് ജമാഅത്തിൻെറ അന്താരാഷ്ട്രസമ്മേളനം നടത്തിയത്. ഇതോടെ ഇന്ത്യയിലെ പ്രധാന കോവിഡ്19 ഹോട്ട് സ്പോട്ടായി നിസാമുദ്ദീൻ മാറി. ന്യൂനപക്ഷങ്ങൾ ഉൾപ്പെടെ 99% ജനങ്ങളും സർക്കാരിൻെറ ശ്രമങ്ങളെ ശക്തമായി പിന്തുണക്കുന്നുണ്ട്. കോവിഡ് -19 നെതിരായ പോരാട്ടത്തെ മതത്തിെൻറ അടിസ്ഥാനത്തിൽ കണ്ടിട്ടില്ലെന്നും മന്ത്രി പറഞ്ഞു. ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊറോണ വൈറസിനെതിരെ പോരാടാൻ രാജ്യം മുഴുവൻ ഒന്നിക്കുന്ന സാഹചര്യത്തിൽ മർകസ് നിസാമുദ്ദീെൻറ ഭാഗത്തുനിന്നുണ്ടായത് ഒരു താലിബാനി കുറ്റമാണ്. നിയമം സംവിധാനം മാത്രമല്ല, സർവ്വശക്തൻ പോലും ഇത്തരമൊരു കുറ്റം ക്ഷമിക്കില്ല. തികച്ചും അശ്രദ്ധമായ സമീപനം മൂലം നിരവധി ആളുകളുടെ ജീവൻ അപകടത്തിലായി. മറ്റൊരു പ്രശ്നം ഈ സമയത്ത് ധാരാളം വിദേശികളും അവിടെ താമസിച്ചിരുന്നു എന്നതാണ്. ഭരണകൂടവും അന്വേഷണ ഏജൻസികളും ഈ വിഷയങ്ങളിൽ കർശന പരിശോധന നടത്തുമെന്നും നടപടിയുണ്ടാകുമെന്നും കരുതുന്നു. ഇത് രോഗബാധിതരുമായി ബന്ധപ്പെട്ട കാര്യമാത്രമല്ല, കോവിഡ് -19 മഹാമാരിക്കെതിരായ പ്രതിരോധത്തെയും ബാധിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ അശ്രദ്ധമായിരിക്കാനോ ക്രിമിനൽ ഗൂഢാലോചന നടത്താനോ ആരെയും അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു. മാർച്ച് 22 ന് ജനത കർഫ്യൂവിൽ ഗതാഗത സൗകര്യങ്ങളുടെ അഭാവം മൂലമാണ് പലരും മർകസിൽ നിന്നും പോകാതിരുന്നതെന്ന തബ്ലീഗ് പ്രവർത്തകരുടെ ഒഴികഴിവ് അംഗീകരിക്കാൻ കഴിയില്ലെന്നും നഖ്വി കൂട്ടിച്ചേർത്തു.
രാജ്യത്തെ ന്യൂനപക്ഷകാര്യ മന്ത്രി തബ്ലീഗ് ജമാഅവുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രസ്താവന നടത്തുേമ്പാൾ അത് മുസ്ലീം സമുദായത്തിനെതിരാവില്ലേ എന്ന ചോദ്യത്തിന് ഇത്തരം കാര്യങ്ങൾ ഹിന്ദു അല്ലെങ്കിൽ മുസ്ലീം എന്ന മതത്തിെൻറ കണ്ണാടിയിലൂടെ നോക്കില്ലെന്നാണ് നഖ്വി മറുപടി നൽകിയത്. നിസാമുദ്ദീനിൽ നടന്നത് കുറ്റമായിരുന്നു. സമ്മേളനം നടന്ന സ്ഥലം ഒരു മതവിഭാഗത്തിൽ പെട്ടതാണ്. അവരിൽ പലർക്കും കോവിഡ് രോഗം പിടിപ്പെട്ടു. കോവിഡ് -19 നെതിരായ പോരാട്ടത്തിൽ എല്ലാ മതനേതാക്കളും പൊതുജനങ്ങളും വളരെ ക്രിയാത്മകമായാണ് പ്രതികരിച്ചിരുന്നത്. അതിൽ താൻ സന്തോഷവാനാണെന്നും അദ്ദേഹം പറഞ്ഞു.
ന്യൂനപക്ഷങ്ങളെക്കുറിച്ച് സംസാരിക്കുമ്പോൾ, വെള്ളിയാഴ്ച പള്ളികളിലെ നമസ്കാരം ഒഴിവാക്കി വീടുകളിൽ പ്രാർഥന നടത്താൻ എല്ലാ വിഭാഗങ്ങളും സ്വമേധയാ തീരുമാനമെടുത്തു. എന്നാൽ ജമാഅത്ത് സമ്മേളനം പോലുള്ളവ കർശനമായി കൈകാര്യം ചെയ്യണം. ഈ സംഭവത്തെ ഒരു സമുദായവുമായും ബന്ധിപ്പിക്കാൻ കഴിയില്ല. അത്തരം കുറ്റകൃത്യങ്ങൾ ഏതെങ്കിലും സമുദായവുമായോ ജാതിയുമായോ ബന്ധപ്പെട്ടിട്ടല്ല നടക്കുന്നതെന്നും നഖ്വി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.