ടാഗോറി​െൻറ നൊബേൽ മെഡൽ മോഷണം: ബാവുൽ ഗായകൻ പൊലീസ്​ പിടിയിൽ

കൊൽക്കത്ത: രബീന്ദ്രനാഥ ടാഗോറി​െൻറ ​െനാബേൽ ​മെഡൽ മോഷ്​ടിച്ച സംഭവത്തിൽ ബാവുൽ ഗായകൻ കൊൽക്കത്തയിൽ അറസ്​റ്റിലായി.
ബിർഭം ജില്ലയിലെ റുപ്പൂർ സ്വദേശി പ്രദീപ്​ ബോറിയാണ്​ പ്രത്യേക അന്വേഷണ സംഘത്തി​െൻറ പിടിയിലായത്​.

ചോദ്യം ചെയ്യലിൽനിന്ന്​ നൊബേൽ സമ്മാനം മോഷണംപോയ സംഭവത്തെകുറിച്ചും അതിൽ ഉൾപ്പെട്ടവ​െര കുറിച്ചും ബോറിക്ക്​ അറിയാമെന്ന്​ മനസിലായതായി പൊലീസ്​ അറിയച്ചു.

മോഷ്​ടാക്കൾക്ക്​ അഭയം നൽകുകയും സംസ്​ഥാനത്തുനിന്ന്​ രക്ഷ​െപ്പടാൻ സഹായിക്കുകയും ചെയ്​തത്​ബോറിയാണെന്ന്​ പൊലീസ്​ പറഞ്ഞു.  ബംഗ്ലാദേശ്​ സ്വദേശി മുഹമ്മദ്​ ഹുസൈൻ ഷിപുലാണ്​ മോഷണത്തി​െൻറ സൂത്രധാരൻ. രണ്ട്​ യൂറോപ്യൻമാരും സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന്​ പൊലീസ്​ പറഞ്ഞു.

1913ലാണ്​ ടാഗോർ നോബേൽ ജേതാവാകുന്നത്​. വിശ്വഭാരതി സർവകലാശാല മ്യൂസിയത്തിൽ സൂക്ഷിച്ച മെഡൽ 2004 ലാണ് ​മോഷണം പോകുന്നത്​. പെ​െട്ടന്നുതന്നെ സി.ബി.​െഎ കേസെടുത്തെങ്കിലും തുമ്പു ലഭിക്കാതെ 2007ൽ പൊലീസ്​ കേസ്​ അവസാനിപ്പിച്ചു.  രാഷ്​ട്രീയ സമ്മർദ്ദം മൂലം 2008ൽ പുനരന്വേഷണം തുടങ്ങി. എന്നാൽ 2009ൽ വീണ്ടും അവസാനിപ്പിക്കുകയായിരുന്നു.

സംഭവത്തിൽ ഉൾപ്പെട്ടയാളെ പിടികൂടാനായതോടു കൂടി കേസ്​ തെളിയിക്കാനാകുമെന്ന പ്രതീക്ഷയിലാണ്​ പൊലീസ്​.

Tags:    
News Summary - Tagore's Nobel Medal Theft: Folk Singer Arrested From Bengal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.