ലോക മഹാത്ഭുതങ്ങളിലൊന്നായി രാജ്യത്തിന്റെ യശസ് ഉയർത്തുന്ന താജ്മഹലിന് 370 വർഷത്തെ ചരിത്രത്തിൽ ആദ്യമായി കെട്ടിട നികുതിയും വെള്ളക്കരവും അടക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ്. അബദ്ധം സംഭവിച്ചതാകാമെന്നും അധികൃതർ ഉടൻ തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നതായും പുരാവസ്തു വകുപ്പ് പറഞ്ഞു.
താജ് മഹലിനും ആഗ്ര ഫോർട്ടിനും നോട്ടീസ് ലഭിച്ചിട്ടുണ്ട്. വിവിധ വിഭാഗങ്ങളിലായി പുരാവസ്തു വകുപ്പിനോട് ഒരു കോടി രൂപ കുടിശ്ശിക അടക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. മൂന്ന് നോട്ടീസുകളാണ് ലഭിച്ചിരിക്കുന്നത്. രണ്ടെണ്ണം താജ്മഹലിനും ഒന്ന് ആഗ്ര ഫോർട്ടിനുമാണ് ലഭിച്ചിരിക്കുന്നതെന്ന് ആഗ്ര സുപീരിയൻഡെന്റിങ് ആർക്കിയോളജിസ്റ്റ് രാജ് കുമാർ പട്ടേൽ പറഞ്ഞു.
ഇത് അബദ്ധം പറ്റിയതാണ്. സ്മാരകങ്ങൾക്ക് കെട്ടിട നികുതി അടക്കേണ്ടതില്ല. വാണിജ്യ ആവശ്യത്തിനുനുള്ള വാട്ടർ കണക്ഷൻ ഇല്ലാത്തതിനാൽ വെള്ളക്കരവും അടക്കേണ്ടതില്ല. പുൽത്തകിടികൾ സംരക്ഷിക്കുന്നത് പൊതു ആവശ്യാർഥമായതിനാൽ കുടിശ്ശികയുടെ ചോദ്യമുയരുന്നുമില്ല. - രാജ് കുമാർ പട്ടേൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.