ന്യൂഡൽഹി: യുനസ്കോയുടെ പൈതൃക സ്ഥലങ്ങളിൽ ഏറ്റവും ശ്രദ്ധേയ സ്ഥലങ്ങളുടെ പട്ടികയിൽ രണ്ടാം സ്ഥാനം ഇന്ത്യയുടെ താജ്മഹലിന്. മുഗൾ ചക്രവർത്തി ഷാജഹാൻ നിർമിച്ച പ്രണയത്തിെൻറ ഇൗ നിത്യസ്മാരകം എട്ടു മില്യണിലേറെ പേരാണ് ഒരു വർഷം സന്ദർശിക്കുന്നത്. ശ്രദ്ധേയമായ വിനോദസഞ്ചാര കേന്ദ്രത്തിെൻറ പട്ടികയില്‍ ആദ്യസ്ഥാനം കംബോഡിയയിലെ ക്ഷേത്ര സമുച്ചയമായ ആങ്കര്‍വാട്ടിനാണ്.
12 ാം നൂറ്റാണ്ടില്‍ ദക്ഷിണേന്ത്യന്‍ ശൈലിയില്‍ സ്ഥാപിച്ച ലോകത്തെ ഏറ്റവും വലിയ ക്ഷേത്ര സമുച്ചയമായി അറിയപ്പെടുന്നത് ആങ്കര്‍വാട്ട് ആണ്.
ട്രിപ് അഡ്വൈസർ എന്ന ഒാൺലൈൻ യാത്രാ പോർട്ടലാണ് സർവേ സംഘടിപ്പിച്ചത്. യുനസ്കോയുടെ പ്രകൃതിദത്ത, സാംസ്കാരിക പൈതൃകങ്ങളുടെ പട്ടികയിൽ നിന്ന് ലോകത്താകമാനമുള്ള വിനോദ സഞ്ചാരികൾ തെരഞ്ഞെടുത്തവയാണ് ഇവ.
ചൈനയുടെ വൻ മതിലാണ് മൂന്നാം സ്ഥാനത്ത്. തെക്കേ അമേരിക്കൻ രാഷ്ട്രമായ പെറുവിലെ മാച്ചു പിച്ചു നാലാം സ്ഥാനവും നേടി. ബ്രസീലിലെ ഇഗാസു ദേശീയോദ്യാനം, ഇറ്റലിയിലെ സെസ്സി, പോളണ്ടിെല ഒാസ്ചിത്സ് ബിർകനൗ മ്യൂസിയം, ക്രാകൗ ൈപതൃക പട്ടണം, വിശുദ്ധ നഗരമായ ജറൂസലം എന്നിവയും പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.