ന്യൂഡൽഹി: ശിവക്ഷേത്രമായിരുന്നെന്ന സംഘ്പരിവാറിെൻറ പ്രചാരണങ്ങൾക്കു പിന്നാലെ താജ്മഹലിനുള്ളിൽ ശിവപൂജ. രണ്ടു പേർ േചർന്ന് ശിവപൂജ നടത്തുന്ന ദൃശ്യങ്ങളാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. ഇതേത്തുടർന്ന് താജ്മഹലിെൻറ സുരക്ഷ ചുമതലയുള്ള കേന്ദ്ര വ്യവസായ സുരക്ഷസേന ഡയറക്ടർ ജനറൽ റിപ്പോർട്ട് തേടി.
ബുധനാഴ്ച താജ്മഹലിനു സമീപം പൂജാസാമഗ്രികള്‍ കണ്ടതായി സന്ദര്‍ശകര്‍ സുരക്ഷജീവനക്കാരെ അറിയിച്ചിരുന്നു. വിഡിയോ െചാവ്വാഴ്ച ചിത്രീകരിച്ചതായാണ് സുരക്ഷസേന സംശയിക്കുന്നത്. താജ്മഹല്‍ ശിവക്ഷേത്രമായ തേജോമഹലാണെന്ന വാദവുമായി ബി.െജ.പി എം.പി വിനയ് കത്യാറാണ് ആദ്യം രംഗത്തുവന്നത്. ഇത് പിന്നീട് ഹിന്ദുത്വ സംഘടനകൾ ഏറ്റെടുത്തു.
കൂടാതെ, ഉത്തർപ്രദേശ് സർക്കാർ ടൂറിസം മാപ്പിൽനിന്ന് താജ്മഹലിനെ നീക്കംചെയ്യുകയും ചെയ്തു. അതേസമയം, താജ്മഹൽ 400 വർഷം വരെ സംരക്ഷിക്കാനുള്ള പദ്ധതികൾ തയാറാക്കണമെന്ന് അടുത്തിെട സുപ്രീംകോടതി യു.പി സർക്കാറിനോട് ആവശ്യപ്പെട്ടിരുന്നു.
താജ്മഹൽ ജനങ്ങളുടേതാണെന്നും അത് സംരക്ഷിക്കേണ്ടത് സർക്കാറിെൻറ ബാധ്യതയാണെന്നും കോടതി വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.