ന്യൂഡൽഹി: ലോകാത്ഭുതങ്ങളിലൊന്നായ താജ് മഹലിന്‍റെ പേരു മാറ്റണമെന്ന വിവാദ പ്രസ്താവനയുമായി ഉത്തർപ്രദേശ് ബി.ജെ.പി എം.എൽ.എ. ഛത്രപതി ശിവജിയുടെ പിൻഗാമിയായി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വിശേഷിപ്പിച്ച സുരേന്ദ്ര സിങ് താജ്മഹലിന്റെ പേര് രാംമഹൽ എന്ന് മാറ്റണമെന്ന് ആവശ്യപ്പെടുകയായിരുന്നു.
താജ്മഹൽ ഒരു ശിവക്ഷേത്രമായിരുന്നു. മുസ്ലിം ആക്രമണകാരികൾ ഇന്ത്യയുടെ സംസ്കാരം നശിപ്പിക്കുന്നതിനായി ശിവക്ഷേത്രം ഇല്ലാതാക്കി താജ്മഹലാക്കി മാറ്റുകയായിരുന്നുവെന്നും ബി.ജെ.പി എം.എൽ.എ പറഞ്ഞു.
'താജ്മഹൽ ഒരു ശിവക്ഷേത്രമായിരുന്നു. ഇന്ത്യൻ സംസ്കാരത്തെ നശിപ്പിക്കാൻ മുസ്ലിം ആക്രമണകാരികൾ അവ കീഴടക്കുകയായിരുന്നു. ഒരു സുവർണാവസരം വീണ്ടും കൈവന്നു. ശിവജിയുടെ പിന്മുറക്കാരുടെ കൈവശം യു.പി ഭരണമെത്തി' -സുരേന്ദ്രസിങ് പറഞ്ഞു.
താജ്മഹലിനെ ചൊല്ലി വിവാദപ്രസ്താവനയുമായി ആദ്യമായല്ല ബി.ജെ.പി നേതാക്കൾ രംഗത്തെത്തുന്നത്. താജ്മഹലിന്റെ പേര് തേജോമഹൽ എന്നാക്കണമെന്ന ആവശ്യവുമായി സംഘ്പരിവാർ പ്രവർത്തകർ രംഗത്തെത്തിയിരുന്നു. തേജോമഹൽ എന്ന ശിവക്ഷേത്രം മുഗൽ രാജാക്കൻമാർ കൈയേറിയാണ് താജ്മഹൽ നിർമിച്ചതെന്നായിരുന്നു ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.