ബെയ്ജിങ്: പാകിസ്താനുമായുള്ള സംയുക്ത വ്യോമപരിശീലനത്തെ ന്യായീകരിച്ച് ചൈന. ഇന്ത്യ കൂടുതൽ വസ്തുനിഷ്ഠമായി കാര്യങ്ങൾ മനസ്സിലാക്കണമെന്ന് ഉപദേശവും.
ചൈന-പാകിസ്താൻ വ്യോമസേന പരിശീലനങ്ങളും അഭ്യാസങ്ങളും മൂന്നാമതൊരു രാജ്യത്തിന് ഭീഷണിയല്ലെന്നും ചൈന വ്യക്തമാക്കി. പാകിസ്താെൻറ തെക്കൻ സിന്ധ് പ്രവിശ്യയിൽ ഡിസംബർ രണ്ടാം വാരം മുതൽ സംയുക്ത വാർഷിക വ്യോമാഭ്യാസമായ 'ഷഹീൻ -11' നടക്കുന്നതിനിടെയാണ് ചൈനയുടെ പ്രതികരണം.
ചൈന പ്രതിരോധമന്ത്രി ജനറൽ വെയ് ഫെംഗെ പാകിസ്താൻ സന്ദർശിക്കുകയും പുതിയ ധാരണപത്രത്തിൽ ഒപ്പുവെക്കുകയും ചെയ്തിരുന്നു.
അതിെൻറ വിശദാംശങ്ങൾ ഇനിയും വെളിപ്പെടുത്തിയിട്ടില്ല. ഡൽഹിക്ക് പുതിയ സന്ദേശം നൽകാനാണോ സംയുക്ത അഭ്യാസം എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് സംയുക്ത അഭ്യാസം പതിവ് ക്രമീകരണങ്ങളുടെ ഭാഗം മാത്രമാണെന്നായിരുന്നു വെയ് ഫെംഗെയുടെ പ്രതികരണം.
പാകിസ്താൻ പട്ടാള മേധാവി ജനറൽ ഖമർ ജാവേദ് ബജ്വ വെള്ളിയാഴ്ച സംയുക്ത അഭ്യാസങ്ങൾ നേരിട്ട് വിലയിരുത്താൻ എത്തിയിരുന്നു. വ്യോമ പരിശീലനം ഡിസംബർ അവസാന വാരം സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.