ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ജോയന്റ് സെക്രട്ടറി ജെ.പി സിങ് കാബൂളിൽ താലിബാൻ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയപ്പോൾ (ഫയൽ ചിത്രം)

കോഴിക്കോട് ഐ.ഐ.എമ്മിൽ വിദേശകാര്യ മന്ത്രാലയം സംഘടിപ്പിക്കുന്ന കോഴ്സിൽ പങ്കാളികളാകാൻ താലിബാനും

കോഴിക്കോട്: വിദേശ പ്രതിനിധികൾക്കായി കോഴിക്കോട് ഐ.ഐ.എമ്മിൽ നടത്തുന്ന ‘ഇമ്മേഴ്‌സിങ് വിത്ത് ഇന്ത്യൻ തോട്ട്സ്’ എന്ന നാലു ദിവസത്തെ കോഴ്‌സിൽ പങ്കെടുക്കുന്നവരിൽ അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടത്തിന്റെ പ്രതിനിധികളും. കേന്ദ്ര വിദേശകാര്യ മന്ത്രാലയമാണ് കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് വഴി കോഴ്‌സ് സംഘടിപ്പിക്കുന്നത്.

ചൊവ്വാഴ്ച ആരംഭിക്കുന്ന ഓൺലൈൻ കോഴ്സിലേക്ക് ഇന്ത്യൻ ടെക്നിക്കൽ ആൻഡ് ഇകണോമിക് കോ-ഓപറേഷൻ പ്രോഗ്രാമിൽ പങ്കാളികളായ എല്ലാ രാജ്യങ്ങളെയും ക്ഷണിച്ചിട്ടുണ്ട്. ഇന്ത്യയുടെ സാമ്പത്തിക സാഹചര്യം, സാംസ്കാരിക പൈതൃകം, സാമൂഹികവും ചരിത്രപരവുമായ പശ്ചാത്തലം തുടങ്ങിയവ സംബന്ധിച്ച് പഠിക്കാനുള്ള അവസരം പ​ങ്കെടുക്കുന്നവർക്ക് ഉണ്ടാകുമെന്ന് സംഘാടകർ പറഞ്ഞു. ഇന്ന് ആരംഭിക്കുന്ന ഓൺലൈൻ കോഴ്സ് മാർച്ച് 17നാണ് സമാപിക്കുക.

സർക്കാർ ഉദ്യോഗസ്ഥർ, ബിസിനസുകാർ, സംരംഭകർ എന്നിവർ ഉൾപ്പെടെ പരമാവധി 30 പേരാണ് പങ്കെടുക്കുന്നതെന്നാണ് വിവരം. ഓൺലൈനിൽ ആയതിനാൽ കാബൂളിൽനിന്നുള്ള നിരവധി പ്രതിനിധികൾ പ​​ങ്കെടുക്കുമെന്നാണ് വിവരം. 

അഫ്ഗാനിസ്താനിൽ താലിബാൻ അധികാരത്തിലെത്തിയ ശേഷം 2022 ജൂലൈയിൽ ഇന്ത്യ കാബൂളിലെ എംബസി പ്രവർത്തനം പുനരാരംഭിച്ചിരുന്നു.

Tags:    
News Summary - Taliban to participate in the course organized by the Ministry of External Affairs at IIM Kozhikode

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.